വർഗീയവാദികൾ വിശ്വാസത്തെ രാഷ്ട്രീയ ഉപകരണമാക്കുന്നു ; രാമക്ഷേത്ര വിഷയത്തിൽ എം.വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വിഷയത്തിലെ കോൺഗ്രസ് സമീപനം രാഷ്ട്രീയ പാപ്പരത്തത്തെ വ്യക്തമാക്കുന്നു. മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുകൊണ്ട് തീവ്രഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ബിജെപി ഉയർത്തുന്ന വർഗീയ ധ്രുവീകരണ മുദ്രാവാക്യത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ കോൺഗ്രസ് ശരിയായ നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. പല കാര്യങ്ങളിലും വ്യക്തമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ല. അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി അതിൻ്റെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ പിന്തുണയോടെ ക്ഷേത്രം പണിയുന്നത് മതേതര രാജ്യത്തിന് യോജിച്ചതല്ല. ആർഎസ്എസ് വിശ്വാസത്തെ രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്നു. വിശ്വാസത്തെ ഉപകരണമായി ഉപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിർത്താൻ വേണ്ടിയുള്ള ബോധപൂർവ്വമായ പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അയോധ്യ വിഷയത്തിലെ ​ലീ​ഗ് നിലപാട് മുന്നണിയുടെ ഭാ​ഗമായത് കൊണ്ടാകാമെന്നും എം ​ഗോവിന്ദൻ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...