ആലപ്പുഴ : കൊച്ചി ബിനാലെ ഫൗണ്ടേഷന്റെയും ഡല്‍ഹി അംബേദ്കര്‍ യൂണിവേഴ്‌സിറ്റി ആര്‍ട്ട് വിഭാഗത്തിന്റെയും സാങ്കേതിക സഹായത്തോടെ ആലപ്പുഴ ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനില്‍ നടപ്പാക്കുന്ന കമ്മ്യൂണിറ്റി ആര്‍ട്ട് പ്രോജക്‌ട് ക്രിയേറ്റീവ് ശാലയുടെ ഉദ്ഘാടനം പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിച്ചു.
കലവൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പദ്ധതി ആരംഭിച്ചത്. കുട്ടികളുടേയും മുതിര്‍ന്നവരുടേയും ദൈനംദിന ജീവിതത്തിലും ചുറ്റുപാടുകളിലും കലയുടെയും സര്‍ഗ്ഗാത്മകതയുടെയും അന്തരീക്ഷം വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സ്കൂളില്‍ നടന്ന ചടങ്ങില്‍ ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളി മുഖ്യാതിഥിയായിരുന്നു.