Wednesday, April 23, 2025 1:20 am

ഭക്ഷണം ലഭിക്കാന്‍ കമ്മ്യൂണിറ്റി കിച്ചണില്‍ വിളിക്കാം – പത്തനംതിട്ട ജില്ലയിലെ ഫോണ്‍ നമ്പരുകള്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ ജില്ലാ മിഷന്റെയും ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി കിച്ചണുകള്‍ വഴി ഭക്ഷണം തയാറാക്കി വിതരണം ചെയ്യുന്നു. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലായി 54 ഇടത്തും നാലു നഗരസഭകളിലായി ആറിടത്തും കമ്മ്യൂണിറ്റി കിച്ചണുകള്‍ പ്രവര്‍ത്തിക്കുന്നു.
നിര്‍ധനര്‍, അഗതി കുടുംബങ്ങള്‍, കിടപ്പുരോഗികള്‍, ഭിക്ഷാടകര്‍ തുടങ്ങിയവര്‍ക്കു മാത്രമാണു സമൂഹ അടുക്കളയില്‍ നിന്നും ഭക്ഷണം സൗജന്യമായി ലഭിക്കുക.

സൗജന്യഭക്ഷണത്തിന് അര്‍ഹരായവരുടെ പട്ടിക ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനമാണു തയാറാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ക്ക് 20 രൂപ നിരക്കിലായിരിക്കും ഉച്ചയൂണ് നല്‍കുക. (5 രൂപ പാഴ്‌സലിന് അധികം നല്‍കണം). വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിനു തദ്ദേശഭരണസ്ഥാപനത്തിന്‍റെ  വോളന്റിയര്‍ ടീം രൂപീകരിക്കും. ആഹാരം ആവശ്യമുള്ളവര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണിന്‍റെ  ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ ബന്ധപ്പെടാം.
ഗ്രാമപഞ്ചായത്ത്, കമ്മ്യൂണിറ്റി കിച്ചണ്‍ പ്രവര്‍ത്തിക്കുന്ന സ്ഥലം, ആഹാരം ആവശ്യമുള്ളവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ എന്ന ക്രമത്തില്‍:

ആനിക്കാട്– താന്നിമുണ്ടയ്ക്കല്‍ ഓഡിറ്റോറിയം, പുന്നവേലി, 8281909099. ആറന്മുള– എസ്എന്‍ഡിപി ഹാള്‍ വല്ലന, 9400288032. അരുവാപ്പുലം– ഗവ. എല്‍പിഎസ് അരുവാപ്പുലം, 9496552099. അയിരൂര്‍– ഗവ എല്‍.പി.എസ് അയിരൂര്‍, 9846293851. ഇലന്തൂര്‍– ഐശ്വര്യ കാറ്ററിംഗ് ഇലന്തൂര്‍, 8078943755. ചെറുകോല്‍– ഗൃഹലക്ഷ്മി വാഴക്കുന്നം, 8078715442. ചെന്നീര്‍ക്കര– ഷാരോണ്‍ കാറ്ററിംഗ് ഐടിഐയ്ക്കു സമീപം ചെന്നീര്‍ക്കര, 9846722526. ഏനാദിമംഗലം-ഗവ എല്‍.എപി.എസ് ഇളമണ്ണൂര്‍, 8086875921. ഏറത്ത്-കുടുംബശ്രീ ഓഡിറ്റോറിയം ചൂരക്കോട്, 9495435577. ഇരവിപേരൂര്‍– ആവി കഫേ ഇരവിപേരൂര്‍, 8301062627. ചിറ്റാര്‍ -ഗവ. എല്‍പിഎസ് കൂത്താട്ടുകുളം, 9947799461. ഏഴംകുളം– ബഥനിയ ഓഡിറ്റോറിയം മാങ്കൂട്ടം, ഗവ യുപി സ്‌കൂള്‍ ഏനാത്ത്, 7510266743. എഴുമറ്റൂര്‍-മരിയ കാറ്ററിംഗ് യൂണിറ്റ് എഴുമറ്റൂര്‍, 9496935030. കടമ്പനാട്– അന്നപൂര്‍ണ കഫേ, കടമ്പനാട് ജംഗ്ഷന്‍- 9846476317. കടപ്ര– ഗവ യുപിഎസ് കടപ്ര, 9847895474. കലഞ്ഞൂര്‍– ടേക്ക് എവേ കഫേ കുടുംബശ്രീ, കലഞ്ഞൂര്‍, 9447594229.

കല്ലൂപ്പാറ-അമ്മു കാറ്ററിംഗ് പുഷ്പഗിരി ജംഗ്ഷന്‍, 9526397820. കവിയൂര്‍-ബജറ്റ് ഹോട്ടല്‍ മനയ്ക്കച്ചിറ, 9605507212. കൊടുമണ്‍-ഗവ.എല്‍പിഎസ് ഇടത്തിട്ട, 9745058004. കോയിപ്രം– അനുപമ ഹോട്ടല്‍ ഉടമയുടെ വീട് മുട്ടുമണ്‍, 9446755514. കോന്നി-ഗവ.എല്‍പി സ്‌കൂള്‍ കോന്നി, 9539943525. കൊറ്റനാട്-ഗവ.എല്‍പിഎസ് ചാലാപ്പള്ളി, 9846569375. കോട്ടാങ്ങല്‍– മുഹമ്മദന്‍ എല്‍.പി.എസ് വായ്പ്പൂര്‍, 9961603511. കോഴഞ്ചേരി– പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാള്‍, 9961019703. കുളനട– ഗവ.എല്‍പിഎസ് കൈപ്പുഴ, 9745800846. കുന്നന്താനം-തൃപ്തി ഹോട്ടല്‍, 9847381052. കുറ്റൂര്‍ -ജിഎച്ച്എസ് കുറ്റൂര്‍, 8848205795. മലയാലപ്പുഴ-അമിനിറ്റി സെന്റര്‍ മലയാലപ്പുഴ, 9745389582. മല്ലപ്പള്ളി-നന്മ കാറ്ററിംഗ് യൂണിറ്റ്, 9656566165. മെഴുവേലി– ജിഎല്‍പിഎസ് മെഴുവേലി, 9496976809. മല്ലപ്പുഴശേരി– നന്മ കാറ്ററിംഗ്, അംഗനവാടി മല്ലപ്പുഴശേരി, 9048652510. മൈലപ്ര– ഐ.റ്റി.സി വാര്‍ഡ് – അംഗനവാടി, 9947549281. നാറാണംമൂഴി-തനിമ കാറ്ററിംഗ് യൂണിറ്റ് ആറാട്ടുമണ്‍, 9605021278.
നാരങ്ങാനം– നാട്ടുരുചി, 9744478962. നെടുമ്പ്രം– പുതിയകാവ് ഗവ.ഹൈസ്‌കൂള്‍, 9074126676. നിരണം– സഖീ കഫേ, ശിശുവിഹാറിനു സമീപം, 9605491086. ഓമല്ലൂര്‍– കലവറ കാറ്ററിംഗ് യൂണിറ്റ്, ഓമല്ലൂര്‍ ക്ഷേത്രത്തിനു സമീപം, 8304035604. പള്ളിക്കല്‍– ബഡ്സ് സ്‌കൂള്‍ ആലുംമൂട്, 8078994154. പന്തളം തെക്കേക്കര-ജിഎല്‍പിഎസ് തട്ട, 9447691451. പെരിങ്ങര-പിഎംവിഎച്ച്എസ് പെരിങ്ങര, 9847081975. പ്രമാടം– രുചി കേറ്ററിംഗ് സര്‍വീസ് ളാക്കൂര്‍, 9400815286.

പുറമറ്റം– എസ്സി കഫേ, 9847764315. റാന്നി- തോട്ടമണ്‍, 7306959813. റാന്നി അങ്ങാടി– ന്യൂ ഇന്ത്യ ദൈവസഭ ചര്‍ച്ച് ഹാള്‍, 9605950492. റാന്നി പഴവങ്ങാടി– മക്കപ്പുഴ, 9446174352. റാന്നി പെരുനാട്- പെരുനാട്, 8606715028. സീതത്തോട് – കെ.ആര്‍.ടി.എച്ച്.എസ്.എസ്, 9744638339. തണ്ണിത്തോട് -ഗവ വെല്‍ഫെയര്‍ യു പി എസ്, തണ്ണിത്തോട്, 9061295035. തോട്ടപ്പുഴശേരി– കാര്‍ഷിക വിപണനകേന്ദ്രം, തോട്ടപ്പുഴശേരി, 9656012412. തുമ്പമണ്‍-സുറിയാനി ചര്‍ച്ച് കീരുകുഴി, 9656471735. വടശേരിക്കര – പമ്പാ കഫേ ഡി.റ്റി.പി.സി അമിനിറ്റി സെന്റര്‍ വടശേരിക്കര, 9495184183. വള്ളിക്കോട്– കുടുംബശ്രീ കഫേ, 9400754100. വെച്ചൂച്ചിറ-വെണ്‍കുറിഞ്ഞി അന്നപൂര്‍ണേശ്വരി ഹോട്ടല്‍, 9633510002. പന്തളം മുന്‍സിപ്പാലിറ്റി- ശിവരഞ്ജിനി ഓഡിറ്റോറിയം, 9562209630. തിരുവല്ല മുന്‍സിപ്പാലിറ്റി– വെസ്റ്റ് കട്ടപ്പുറം ചര്‍ച്ച് കാവുംഭാഗം, തിരുവല്ല ഈസ്റ്റ് എംജിഎം സ്‌കൂള്‍ കിച്ചണ്‍, 9495634048. പത്തനംതിട്ട മുന്‍സിപ്പാലിറ്റി– പിഡബ്ല്യുഡി റസ്റ്റ്ഹൗസ്, സേവന കാന്റീന്‍, 9496948749. അടൂര്‍ മുന്‍സിപ്പാലിറ്റി – യുപിഎസ്‌കൂള്‍, 7559813699.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി

0
തിരുവനന്തപുരം: ജമ്മു കശ്മീരിലെ പെഹൽഗാമിൽ നടന്ന തീവ്രവാദി ആക്രമണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന്...

യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു

0
ഹരിപ്പാട്: യുവാവിനേയും എക്‌സൈസ് ഉദ്യോഗസ്ഥനേയും മർദിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു....

കടപ്ര പഞ്ചായത്തിൽ അങ്കണവാടി കം ക്രഷ് ഹെല്‍പ്പര്‍ ഒഴിവ്

0
പത്തനംതിട്ട : കടപ്ര പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ പളളിപടി അങ്കണവാടി കം...

‘എന്റെ കേരളം’ പ്രദര്‍ശന വിപണനമേള : ക്വട്ടേഷന്‍ ക്ഷണിച്ചു

0
സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ നടക്കുന്ന പ്രദര്‍ശന...