പത്തനംതിട്ട : കോവിഡില്‍ ഇക്കൊല്ലത്തെ ഈസ്റ്റര്‍ ആഘോഷങ്ങള്‍ മുടങ്ങിപ്പോയെങ്കിലും മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ച് കടമ്പനാട് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി കിച്ചണ്‍. ഇവിടെ നിന്നും 517 പേര്‍ക്ക് ഫ്രൈഡ് റൈസും ചിക്കനും പൊതിയായി നല്‍കി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഭക്ഷണപ്പൊതി നല്‍കുന്ന കമ്യൂണിറ്റി കിച്ചണിലൊന്നാണ് അടൂര്‍ മണ്ഡലത്തിലെ കടമ്പനാട് ഗ്രാമപഞ്ചായത്ത്. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ.ആര്‍ അജീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ ദിനത്തില്‍ കമ്യൂണിറ്റി കിച്ചണിലെ ഭക്ഷണം പൊതികളിലാക്കി അവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കി.
ഈസ്റ്ററിന് ഫ്രൈഡ് റൈസും ചിക്കനും പൊതിയാക്കി കടമ്പനാട് കമ്യൂണിറ്റി കിച്ചണ്‍
RECENT NEWS
Advertisment