മലപ്പുറം: കരുളായിയില്‍ സമൂഹ അടുക്കള വഴി ഭക്ഷണം വാങ്ങാനെത്തിയ വൃദ്ധനെ അവഹേളിച്ചെന്ന് പരാതി. എണ്‍പത്തിയഞ്ചുകാരന്‍ ഖാലിദാണ് വാളണ്ടിയറായ സിപിഎം പ്രവര്‍ത്തകനെതിരെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത് .
കഴിച്ച ഭക്ഷണത്തിന് വളണ്ടിയറായ അബു നൗഫല്‍ കണക്ക് പറഞ്ഞുവെന്നാണ് ഖാലിദിന്റെ ആരോപണം . സൗജന്യ റേഷന്‍ കിട്ടുന്നില്ലേ, പിന്നെന്തിന് ഭക്ഷണം വാങ്ങുന്നുവെന്ന് വാളണ്ടിയര്‍ ചോദിച്ചതായി ഖാലിദ് പറയുന്നു. അവഹേളനത്തെ തുടര്‍ന്ന് ഭക്ഷണപൊതി തിരിച്ചുകൊടുത്ത ഖാലിദ് അഞ്ച് ദിസവം കഴിച്ച ഭക്ഷണത്തിന് വിലയായ മൂന്നൂറ് രൂപ പഞ്ചായത്ത് ഓഫീസില്‍ കൊണ്ടുപോയി കൊടുത്തു. എന്നാല്‍ പണം വാങ്ങാതെ ക്ഷമ പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി മടക്കിവിടുകയായിരുന്നു . സിപിഎം വനിതാ നേതാവും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫാത്തിമ സലിമിന്റെ മകനാണ് വളണ്ടിയറായ അബു നൗഫല്‍.