പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ സാമൂഹിക അടുക്കളയിലേക്ക് സി.പി.ഐ പത്തനംതിട്ട ലോക്കൽ കമ്മറ്റിയുടെ വക ഭക്ഷ്യ ധാന്യങ്ങളും പച്ചക്കറികളും ലോക്കൽ സെക്രട്ടറി ബി ഹരിദാസ് നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈന് കൈമാറി.
സ്പോർട്സ് കൗണ്സിൽ പ്രസിഡന്റ് കെ. അനിൽകുമാർ നഗരസഭാ കൗൺസിലർ സുമേഷ് ബാബു, സാബു കണ്ണങ്കര, സി.സി ഗോപാലകൃഷണൻ, അഡ്വ.റഫീക്ക്, ഇക്ബാൽ അത്തിമൂട്ടിൽ, രാജേഷ് ആനപ്പാറ, എസ്. പ്രകാശ്, നജീബ് ജയനില, ഷാജുദീൻ, അജിമോൻ എന്നിവർ പങ്കെടുത്തു.