തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തുടര്‍ച്ചയായ മൂന്നാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് മരണസംഖ്യ മൂന്നക്കം കടന്നു. 24 മണിക്കൂറിനിടെ 176 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്.

കഴിഞ്ഞ മൂന്ന് ദിവസങ്ങളിലും കേരളത്തിലെ പ്രതിദിന മരണം 100 കടന്നിരുന്നു. 19-ാം തീയതി 112 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചതെങ്കില്‍ തൊട്ടടുത്ത ദിവസം ഇത് 128 ആയി ഉയര്‍ന്നിരുന്നു. 21-ാം തീയതി 142 പേരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ 558 പേര്‍ക്കാണ് കോവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചരുടെ എണ്ണം 7000 കടന്നു. 7170 പേരാണ് കേരളത്തില്‍ ഇതുവരെ രോഗം ബാധിച്ച്‌ മരിച്ചത്. അനൗദ്യോഗികമായ കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ ഇതിനും മുകളിലാണെന്നാണ് വിലയിരുത്തല്‍. വരും ദിവസങ്ങളിലും കോവിഡ് മരണ സംഖ്യ ആശങ്കയാകുന്ന തരത്തില്‍ വര്‍ധിച്ചേക്കാമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...