എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്

For full experience, Download our mobile application:
Get it on Google Play

എസ്‌യുവി വിൽപ്പനയിൽ വൻ മുന്നേറ്റവുമായി ടാറ്റ പഞ്ച്. 2025 ഓഗസ്റ്റിൽ വിറ്റ 10,704 യൂണിറ്റുകളുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ മാസം 21,320 യൂണിറ്റ് പഞ്ചാണ് വിറ്റത്. അതായത് വിൽപ്പനയിൽ 99.2 ശതമാനം വർധനയാണ് ഇതപവരെ രേഖപ്പെടുത്തിയത്. ഓഗസ്റ്റിൽ കോംപാക്ട് എസ്‌യുവി വിഭാഗത്തിൽ 17.6 ശതമാനം വിഹിതവും പഞ്ച് സ്വന്തമാക്കി. ടോപ്-10 മോഡലുകളിൽ ഏറ്റവും ഉയർന്ന വാർഷിക വളർച്ചയും പഞ്ചിനാണ്. മാരുതി സുസുക്കി ഫ്രോങ്ക്സ് 18,730 യൂണിറ്റ് വിൽപ്പനയുമായി രണ്ടാം സ്ഥാനത്തും ടാറ്റ നെക്‌സോൺ 18,431 യൂണിറ്റുമായി മൂന്നാം സ്ഥാനത്തുമാണ്.

മാരുതി സുസുക്കി ഫ്രോങ്ക്സിന്റെ വിൽപ്പന 2025 ഓഗസ്റ്റിലെ 12,422 യൂണിറ്റിൽ നിന്ന് 18,730 യൂണിറ്റായി ഉയർന്നു. വാർഷിക വളർച്ച 50.8 ശതമാനമാണ്. സെഗ്‌മെന്റ് വിഹിതം 15.4 ശതമാനം. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 14,004 യൂണിറ്റായിരുന്നു വിൽപ്പന. 31.6 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഫ്രോങ്ക്സിനും നെക്‌സോണിനും ഇടയിലെ വിൽപ്പന വ്യത്യാസം വെറും 299 യൂണിറ്റാണ്. നെക്‌സോണിന്റെ സെഗ്‌മെന്റ് വിഹിതം 15.2 ശതമാനമാണ്.

മാരുതി സുസുക്കി ബ്രെസ്സ 15,288 യൂണിറ്റ് വിൽപ്പനയുമായി നാലാം സ്ഥാനത്താണ്. 2025 ഓഗസ്റ്റിൽ വിറ്റ 13,620 യൂണിറ്റുകളെ അപേക്ഷിച്ച് 12.2 ശതമാനം വളർച്ചയാണ് നേടിയത്. അടുത്തിടെ പുറത്തിറങ്ങിയ ബ്രെസ്സ ഫെയ്‌സ്‌ലിഫ്റ്റ് വരും മാസങ്ങളിൽ വിൽപ്പന കൂടുതൽ ഉയർത്തുമെന്നാണ് പ്രതീക്ഷ. ഹ്യുണ്ടായി വെന്യു 11,365 യൂണിറ്റുമായി അഞ്ചാം സ്ഥാനത്താണ്. കഴിഞ്ഞ വർഷം 8,109 യൂണിറ്റായിരുന്നു വിൽപ്പന. 40.2 ശതമാനം വാർഷിക വളർച്ചയും 9.4 ശതമാനം സെഗ്‌മെന്റ് വിഹിതവുമാണ് വെന്യുവിനുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക് സാധ്യത

0
ഡൽഹി: ബാങ്ക് അസോസിയേഷനുകളുടെ ആവശ്യങ്ങൾ പരി​ഗണിച്ചില്ലെങ്കിൽ ഈ മാസം തുടർ സമരങ്ങൾക്ക്...

ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക് സർക്കാർ 5,79,860 രൂപയും...

0
മലപ്പുറം: ചങ്ങരംകുളം സബ് ട്രഷറി ഓഫീസിലെ നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതിക്കാർക്ക്...

പത്തനംതിട്ട ധന്യ – രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി പരിശോധന : കഫറ്റീരിയയില്‍ വന്‍...

0
പത്തനംതിട്ട : പത്തനംതിട്ട നഗരത്തിലെ ധന്യ - രമ്യ തീയേറ്ററില്‍ ലീഗല്‍ മെട്രോളജി...

വൈദ്യുതി പ്രതിസന്ധി ; സര്‍ക്കാരിന് ദീര്‍ഘവീക്ഷണമില്ല ; പറ്റുന്നില്ലെങ്കില്‍ രാജിവെച്ച് മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം :...

0
കൊച്ചി: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയെയും വകുപ്പു മന്ത്രിയെയും രൂക്ഷഭാഷയില്‍ വിമര്‍ശിച്ച്...