മലപ്പുറം: കൂടുതല്‍ യാത്രക്കാരെ കയറ്റാനായി കെഎസ്ആര്‍ടിസി ബസിനെ മുന്നില്‍ കടത്തിവിടാന്‍ അനുവദിക്കാതെ സ്വകാര്യ ബസിന്റെ പരാക്രമം. സ്വകാര്യബസിന്റെ അപകട ഓട്ടത്തിനെതിരെ കെഎസ്ആര്‍ടിസി ഡ്രൈവര്‍ മലപ്പുറം പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ മാസവും സമാനപരാതിയില്‍ ഇതേ സ്വകാര്യ ബസിനെതിരെ കേസ് എടുത്തിരുന്നു.
ഇക്കഴിഞ്ഞ 22 ന് നടന്ന സംഭവം കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസിനെ മറികടക്കാന്‍ അനുവദിക്കാതെ പെരിന്തല്‍മണ്ണ മുതല്‍ മലപ്പുറം വരെയാണ് സ്വകാര്യ ബസ് അപകടകരമായി മുന്നില്‍ ബ്ലോക്കിട്ടും സഡന്‍ ബ്ലേക്കിട്ടും സഞ്ചരിച്ചതെന്ന് ജീവനക്കാര്‍ പറയുന്നു. തുടര്‍ന്ന് KL53C4960 നമ്പര്‍ ബസിനെതിരെ കെഎസ്ആര്‍സി ബസ് ഡ്രൈവര്‍ നല്‍കിയ പരാതിയില്‍ മലപ്പുറം പോലീസ് കേസെടുത്തെങ്കിലും ഫൈനടച്ച് രക്ഷപ്പെട്ടു.
കേസെടുത്തതിന് ശേഷവും അതേ സ്വകാര്യ ബസ് ജീവനക്കാര്‍ വെല്ലുവിളിച്ചെന്നും ഇക്കഴിഞ്ഞ ഒമ്പതാം തീയതിയും സമാന സംഭവം വീണ്ടും ആവര്‍ത്തിച്ചെന്നും കെഎസ്ആര്‍ടിസി ഡ്രൈവര്‍ പറയുന്നു. വടക്കാഞ്ചേരിയില്‍ നിന്നും ഒറ്റപ്പാലം വഴി കോഴിക്കോട്ടെക്ക് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഡ്രൈവര്‍ സുമേഷ് വീണ്ടും പോലീസിനെ സമീപിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ പെരുമാറ്റത്തിനെതിരെ നേരത്തെ കെഎസ്ആര്‍ടിസി ബസിലെ സ്ഥിരം യാത്രക്കാരും ആര്‍ടിഒക്ക് പരാതി നല്‍കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.































