തിരുവനന്തപുരം: എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിനെതിരെ മന്ത്രി വി ശിവന്‍കുട്ടിക്ക് ജീവനക്കാരുടെ പരാതി. മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ കമ്പനി തിരുവനന്തപുരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നെന്ന് ബൈജൂസ് അറിയിച്ചതായാണ് ജീവനക്കാരുടെ പരാതി. പിരിച്ചുവിടപ്പെടുന്ന തൊഴിലാളികളാണ് തങ്ങള്‍ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ശിവന്‍കുട്ടിയെ സമീപിച്ചത്. നിര്‍ബന്ധിത രാജിയാണ് തൊഴിലാളികളില്‍ നിന്ന് ബൈജൂസ് ആവശ്യപ്പെടുന്നത്. 170 ലധികം പേരെയാണ് ഇത് ബാധിക്കുന്നതെന്നും ടെക്‌നോപാര്‍ക് ജീവനക്കാരുടെ ക്ഷേമസംഘടനയായ പ്രതിധ്വനി മന്ത്രി ശിവന്‍കുട്ടിയെ അറിയിച്ചു. നഷ്ടപരിഹാര ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം.
ജീവനക്കാരുടെ പരാതിയില്‍ ഗൗരവകരമായ പരിശോധന തൊഴില്‍ വകുപ്പ് നടത്തുമെന്നും തൊഴില്‍ നഷ്ടമടക്കം നിരവധി പരാതികള്‍ ജീവനക്കാര്‍ക്കുണ്ടെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. ”തിരുവനന്തപുരം ടെക്‌നോ പാര്‍ക്കിലെ ബൈജുസ് ആപ്പിലെ ജീവനക്കാര്‍ എന്നെ വന്നു കണ്ടിരുന്നു. തൊഴില്‍ നഷ്ടമടക്കം നിരവധി പരാതികള്‍ ജീവനക്കാര്‍ക്കുണ്ട്. ഇക്കാര്യത്തില്‍ ഗൗരവകരമായ പരിശോധന തൊഴില്‍ വകുപ്പ് നടത്തും.”- മന്ത്രി പറഞ്ഞു.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 94473 66263 / 0468 233 3033/ 295 3033 / mail – [email protected]





























