Monday, May 20, 2024 10:00 am

വൃദ്ധനെയും പെണ്‍കുട്ടികളെയും ബസ്സില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് എഴും 13 വയസുള്ള പെണ്‍കുട്ടികളെയും അവരുടെ മുത്തച്ഛനെയും വഴിയില്‍ ഇറക്കി വിട്ടതായി പരാതി. 23ന് കെ.എസ്.ആര്‍.ടി.സി ബസില്‍ സഞ്ചരിച്ച കെ.ചപ്പാത്ത് തേക്കാനത്ത് വീട്ടില്‍ വാസുദേവന്‍ നായര്‍ക്കും കൊച്ചുമക്കള്‍ക്കുമാണ് ദുരനുഭവമുണ്ടായത്. ഏലപ്പാറയില്‍ നിന്നും തൊടുപുഴയ്ക്കാണ് ഇവര്‍ യാത്ര ചെയ്തത്. വാസുദേവന്‍ നായര്‍ ചികിത്സയുടെ ആവശ്യത്തിന് തൊടുപുഴയിലുള്ള മകളുടെ വീട്ടിലേക്ക് കൊച്ചുമക്കളുമായി വരികയായിരുന്നു.

കാഞ്ഞാറിലെത്തിയപ്പോള്‍ ഇളയ കുട്ടിക്ക് മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു. വാഹനം നിര്‍ത്തണമെന്ന് കണ്ടക്ടറോട് ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ വിസമ്മതിച്ചു. തുടര്‍ന്ന് എഴുന്നേറ്റു ചെന്ന് ഡ്രൈവറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അനിഷ്ടം പ്രകടിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിക്ക് അസ്വസ്ഥത വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ മുട്ടം പള്ളിക്ക് സമീപം ഇവരെ ഇറക്കി. ഉടന്‍ തന്നെ വാഹനം ഓടിച്ചുപോയി. 20 മിനിട്ടിലേറെ വഴിയില്‍ കാത്തു നിന്ന ശേഷമാണ് ഇവര്‍ക്ക് അടുത്ത വാഹനം ലഭിച്ചത്. ജീവനക്കാര്‍ക്കെതിരെ മാതൃക നടപടിയെടുക്കണമെന്ന് കാണിച്ച്‌ തൊടുപുഴ ഡി.ടി.ഒയ്ക്ക് പരാതി നല്‍കി.

മുത്തച്ഛനെയും പേരക്കുട്ടികളെയും വഴിയിലിറക്കി വിട്ടെന്ന പരാതിയില്‍ കര്‍ശന അന്വേഷണത്തിനൊരുങ്ങുകയാണ് കെ.എസ്.ആര്‍.ടി.സി അധികൃതര്‍. ഇതിന്റെ ഭാഗമായി ഇത്തരം വിഷയങ്ങള്‍ അന്വേഷിക്കുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഓഫ് വിജിലന്‍സിന് പരാതി കൈമാറിയതായി തൊടുപുഴ ഡി.ടി.ഒ എ.അജിത് പറഞ്ഞു. കൂടാതെ അന്ന് സര്‍വീസിലുണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിലെ ജീവനക്കാരോട് അനൗദ്യോഗിക വിശദീകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

എ.സി, പുഷ്ബാക്ക് സീറ്റ് , വൈഫൈ ; പ്രീമിയം സൂപ്പര്‍ഫാസ്റ്റുകളുമായി കെ.എസ്.ആര്‍.ടി.സി

0
തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി...

ഹെലികോപ്‌റ്റർ അപകടത്തിൽപെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി കൊല്ലപെട്ട​തായി സൂചനകൾ ;​ ആരും രക്ഷപ്പെട്ടതായി...

0
ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ...

വള്ളിക്കോട് പാടശേഖരങ്ങളിൽ നൂറുമേനി വിളവ്

0
വള്ളിക്കോട് : പ്രതികൂല കാലാവസ്ഥകളെ അതിജീവിച്ച വള്ളിക്കോട് പാടശേഖരങ്ങളിൽ നൂറുമേനി വിളവ്....

ലഡാക്കിൽ ഭൂചലനം ; 4.0 തീവ്രത രേഖപ്പെടുത്തി

0
ലഡാക്ക്: ലഡാക്കിൽ നേരിയ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ...