നിലമ്പൂര്‍ : പി. വി അന്‍വര്‍ എം.എല്‍.എക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
നിലമ്പൂര്‍ നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഷാജഹാന്‍ പായിമ്പാടമാണ് പരാതി നല്‍കിയത്. നിലമ്പൂര്‍ നഗരസഭയിലെ വൃന്ദാവനംകുന്നില്‍ നടന്ന എല്‍ഡിഎഫ് കുടുംബയോഗത്തില്‍ പി. വി അന്‍വര്‍ മതം പറഞ്ഞ് വോട്ടു ചോദിച്ചെന്നാണ് പരാതി. എം.എല്‍.എയുടെ പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.