തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിൽ ഭരണ സ്തംഭനം എന്ന് പരാതി. ബജറ്റ് അവതരണം നടക്കാത്തതിനാൽ തന്നെ സാമ്പത്തിക ഇടപാടുകൾ എല്ലാം സ്തംഭിച്ചു. പരീക്ഷാ നടത്തിപ്പും ജീവനക്കാരുടെ ശമ്പള വിതരണവും അടക്കം പ്രതിസന്ധിയിലാണ്. വിസിയും സിൻഡിക്കേറ്റും തമ്മിലുള്ള പോരുമൂലം പല പ്രധാനപ്പെട്ട തീരുമാനങ്ങളും പാതിവഴിയിലാണ്. ഏറെനാളായി സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസിലറും സിൻഡിക്കേറ്റും തമ്മിലുള്ള തർക്കം തുടങ്ങിയിട്ട്. ഇക്കഴിഞ്ഞ ജനുവരിയിൽ നടന്ന സിൻഡിക്കേറ്റ് യോഗം മുതൽ സർവകലാശാലയിലെ പല പ്രധാന തീരുമാനങ്ങളെയും ഈ തർക്കം ബാധിക്കാൻ തുടങ്ങി. ഉദ്യോഗസ്ഥ നിയമനം, സാമ്പത്തിക ഇടപാടുകൾ, പ്രധാനപ്പെട്ട തീരുമാനങ്ങൾ എന്നിവ പ്രതിസന്ധിയിലായി. കൂട്ടത്തിൽ ഏറ്റവും അവസാനത്തേതാണ് ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട തർക്കം.
2024 25 സാമ്പത്തിക വർഷം അവസാനിച്ചിട്ടും അടുത്ത വർഷത്തേക്കുള്ള ബജറ്റ് തയ്യാറാക്കലോ അവതരണമോ നടന്നിട്ടില്ല. ബജറ്റ് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചർച്ച ചെയ്യാൻ വിളിച്ച രണ്ട് യോഗങ്ങളും അലസി പിരിഞ്ഞു. ഇതോടെ പുതിയ സാമ്പത്തിക വർഷത്തിൽ പണം ചെലവഴിക്കാൻ പറ്റാത്ത അവസ്ഥയാണ്. വൈസ് ചാൻസലർ മനഃപൂർവം സർവകലാശാലയിൽ പ്രതിസന്ധി ഉണ്ടാക്കുന്നു എന്നാണ് സിൻഡിക്കേറ്റിൻ്റെ ആരോപണം. ഇത് കൂടാതെ വിസി താത്കാലികമായി ചുമതലപ്പെടുത്തിയ രജിസ്ട്രാർ പരീക്ഷാ കൺട്രോളർ എന്നിവരുടെ കാലാവധിയും ഇതിനോടകം അവസാനിച്ചിട്ടുണ്ട്. ഇനി ഈ തസ്തികകളിലേക്ക് ആളെ നിയമിക്കേണ്ടത് സിൻഡിക്കേറ്റാണ്. കഴിഞ്ഞ രണ്ട് സിൻഡിക്കേറ്റ് യോഗങ്ങളും എങ്ങുമെത്താതെ പിരിഞ്ഞതോടെ പരീക്ഷാ – ഭരണപ്രവർത്തനങ്ങളും അവതാളത്തിലായി.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033