സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ വിദേശത്തുവെച്ച് ക്രൂരമായി മർദിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : നീണ്ടകരയിൽ സ്ത്രീധനത്തെച്ചൊല്ലി നവവധുവിനെ ക്രൂരമായി മർദിച്ചുവെന്ന് പരാതി. വിദേശത്തുവെച്ചാണ് ഭർത്താവ് ക്രൂരമായി മർദിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ സൗദിയിലെ വീട്ടിൽവെച്ച് ലാപ്ടോപ്പ് ചാർജറും ബെൽറ്റും കുക്കറും ഉപയോഗിച്ച് തന്നെ മർദിച്ചുവെന്നാണ് യുവതി ചവറ പോലീസിൽ നൽകിയിരിക്കുന്ന പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് പരിമളം സ്വദേശി നന്ദു, അച്ഛൻ ദിനേശ്, അമ്മ ജഗദമ്മ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.

“അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. ആദ്യം പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. പിന്നീട്, ‘ചേച്ചിക്ക് 50 പവനും കാറും സ്ത്രീധനം കൊടുത്തു’ എന്ന് പറയാൻ തുടങ്ങി. ഞാൻ അത്രയും കൊണ്ടുവന്നില്ല എന്ന് പറഞ്ഞായിരുന്നു പീഡനം. പിന്നീട് എന്റെ ഫോൺ ഒക്കെ പരിശോധിക്കാൻ തുടങ്ങി. തുടർന്ന് നിരന്തരം എന്നെ മർദിക്കുകയായിരുന്നു. ഞാൻ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു” – യുവതി പറഞ്ഞു. മകളുടെ ജീവൻ തിരികെ കിട്ടിയത് ഭാഗ്യം കൊണ്ടുമാത്രമാണെന്ന് യുവതിയുടെ മാതാവും പറയുന്നു.

ജൂലൈ മാസത്തിലായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോൾത്തന്നെ സ്ത്രീധനത്തിന്റെ പേരിൽ കൊടിയ പീഡനം നേരിടേണ്ടി വന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പിന്നീട് നന്ദു ജോലിസ്ഥലത്തേക്ക് മടങ്ങി. തുടർന്ന് യുവതിയെയും സൗദിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെവെച്ചും അതിക്രൂരമായ പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്ന് യുവതി വ്യക്തമാക്കുന്നു. ഇതിന്റെ ദൃശ്യങ്ങളടക്കം പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

ചവറ പോലീസിലാണ് യുവതി പരാതി നൽകിയിരിക്കുന്നത്. നിലവിൽ കൊല്ലം ജില്ലാ ആശുപത്രിയിൽ യുവതി ചികിത്സയിലാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെ അപകടഭീഷണിയായ മണൽക്കൂനകൾ നീക്കം ചെയ്തു ; ആശ്വാസത്തോടെ യാത്രക്കാർ...

0
റാന്നി: കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയെ തുടർന്ന് റാന്നി ഗ്രാമപഞ്ചായത്ത്...

ബി.ജെ.പിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച് കല്ലെറിയിക്കുന്നതിന് പിന്നില്‍ തങ്ങളെ...

0
തിരുവനന്തപുരം: ബി.ജെ.പിക്ക് എതിരായ സമരങ്ങള്‍ക്ക് നേരെ പോലും എസ്.എഫ്.ഐ പ്രവര്‍ത്തകരെ ഉപയോഗിച്ച്...

കോഴിക്കോട് വെള്ളയിലിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു

0
കോഴിക്കോട്: വെള്ളയിലിൽ അയൽവാസിയായ സ്ത്രീയ്ക്കുനേരെ യുവാവ് വെടിയുതിർത്തു. ഞായറാഴ്ച്ച രാവിലെ വെള്ളയിൽ...

സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും മന്ത്രിയുടെ വായാടിത്തത്തിന് ഒരു...

0
കണ്ണൂർ: സംസ്ഥാനത്ത് രോഗികൾക്ക് തുന്നിക്കെട്ടാൻ പഞ്ഞി പോലും ഇല്ലാത്ത അവസ്ഥയാണെന്നും എന്നിട്ടും...