ആലപ്പുഴ : വെള്ളക്കിണറിൽ ദമ്പതികളെ കാറിടിച്ച സംഭവത്തിലെ അന്വേഷണത്തിൽ പോലീസ് അനാസ്ഥയെന്ന് പരാതി. അപകടത്തിന് ഇടയാക്കിയ കാർ ഓടിച്ചയാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയില്ല. അപകടത്തിൽ ഭർത്താവ് വാഹിദ് മരിക്കുകയും ഭാര്യ സെലീന അതീവഗുരുതര പരിക്കുകളോടെ ചികിത്സയിൽ കഴിയുകയുമാണ്. ഇന്നലെ രാത്രിയാണ് ഒരാളുടെ മരണത്തിന് ഇടാക്കിയ അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ കാർ ദമ്പതികൾ സഞ്ചരിച്ച കാറിൽ ഇടിക്കുകയായിരുന്നു. വെള്ളക്കിണർ ജംഗ്ഷനിൽ തട്ടുകട നടത്തുന്ന വാഹിദും സലീനയുമാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
വാഹിദ് ഇന്ന് പുലർച്ചയുടെ മരണപ്പെട്ടിരുന്നു. ഭാര്യ സലീന അതീവ ഗുരുതര പരിക്കുകളുടെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകട ശേഷം കാറിൽ നിന്ന് മദ്യകുപ്പികൾ കണ്ടെത്തിയിട്ടും ഡ്രൈവറെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയില്ലെന്നാണ് ആരോപണം. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചതാണോ അപകടകാരണമെന്ന് കണ്ടെത്താനാവാത്ത സ്ഥിതിയാണ്. മൂന്നു പേരാണ് കാറിൽ ഉണ്ടായിരുന്നത്. മദ്യക്കുപ്പികൾ പഴയതായതിനാലാണ് കാർ ഓടിച്ച യുവാവിനെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കാതിരുന്നത് എന്നാണ് ആലപ്പുഴ സൗത്ത് പോലീസിന്റെ വിശദീകരണം. നിസ്സാര വകുപ്പുകൾ ചുമത്തി ഡ്രൈവറെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.