ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

ബെഗളൂരു : ബെഗളൂരുവില്‍ ദേശീയ മെഡല്‍ വാഗ്ദാനം ചെയ്ത് പത്തൊമ്പത് കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയതായി പരാതി. സംഭവത്തില്‍ ബിഎന്‍എസ് സെക്ഷന്‍ 6975 പോക്‌സോ ആക്ട് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വഷണം ആരംഭിച്ചു. 2024 ഓഗസ്റ്റ് 30 നായിരുന്നു കേസിനാസ്പദമായ സംഭവം. 2019 മുതല്‍ ഇയാളെ അറിയാമെന്നും 2021 മുതല്‍ ഇയാള്‍ തന്റെ യോഗാ പരീശീലകനാണെന്നും കുട്ടി പോലീസിനോട് പറഞ്ഞു. 2023 നവംബറില്‍ ഒരു യോഗാ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പെണ്‍കുട്ടി അധ്യാപകനോടൊപ്പം തായ്‌ലന്റില്‍ പോയിരുന്നു. അവിടെ വെച്ച് അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നും പരിപാടിയില്‍ നിന്നും പിന്‍മാറാനായി നിര്‍ബന്ധിച്ചു എന്നും പെണ്‍കുട്ടി മൊഴി നല്‍കി.

2024 ലാണ് പ്രതിയുടെ ഉടമസ്ഥതയിലുള്ള യോഗ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പെണ്‍കുട്ടി ചേരുന്നത്. ഒരു മത്സരത്തില്‍ ദേശീയ മെഡല്‍ വാങ്ങിത്തരാമെന്ന് പറഞ്ഞ് വാഗ്ദാനം നല്‍കി അയാള്‍ വീണ്ടും പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായ ശേഷമാണ് സംഭവം പുറത്തറിയുന്നത്. ഇയാളില്‍ നിന്നും ലൈംഗീക അതിക്രമം നേരിട്ട ഏഴോളം പെണ്‍കുട്ടികള്‍ വേറെയുമുണ്ടന്ന് കുട്ടി മൊഴി നല്‍കി. താന്‍ നേരിട്ട ലൈംഗിക പീഡനങ്ങളെ കുറിച്ച് കുട്ടി മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. കുറ്റാരോപിതനായ അധ്യാപകനെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...