മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സപ്പിഴവെന്ന് പരാതി. അപകടത്തിൽ കൈ ഒടിഞ്ഞ ആളുടെ കൈ ചികിത്സക്ക് ശേഷം വളഞ്ഞെന്ന് പരാതി. മലപ്പുറം ചാത്തങ്ങോട്ടുപുറം സ്വദേശി സുരേന്ദ്രനാണ് പരാതിയുമായി രംഗത്തുവന്നത്. ആറ് മാസം മുൻപായിരുന്നു അപകടം. വളഞ്ഞ കൈ നിവർത്തണമെങ്കിൽ വീണ്ടും ശസ്ത്രക്രിയ നടത്തണം. കയ്യിന്‍റെ ബലം നഷ്ടമായതായും ഇപ്പോഴും വേദന അനുഭവിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം ചികിത്സാപ്പിഴവിന് പിന്നാലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ നടപടിയുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഒഴിവ് സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികളിൽ നിന്ന് റിപ്പോർട്ട് തേടി. ഈ മാസം 25 ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്ന് നിർദേശം.





























