അഡ്മിറ്റ്‌ ചെയ്യാന്‍ കിടക്കയില്ല …. ചികിത്സിക്കാന്‍ ഡോക്ടറും ഇല്ല : കോന്നി മെഡിക്കല്‍ കോളേജില്‍ രോഗിക്ക് ചികിത്സ നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : വീണ് പരിക്കേറ്റ രോഗിക്ക് കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ നിഷേധിച്ചതായി പരാതി. കഴിഞ്ഞ ദിവസമാണ് കോന്നി വെട്ടൂര്‍ സ്വദേശിയായ എണ്‍പത് വയസുള്ള കുഞ്ഞമ്മ ഫിലിപ്പിനെ വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് ചികിത്സ നല്‍കിയ ശേഷം തുടര്‍ ചികിത്സകള്‍ അടുത്തുള്ള കോന്നി മെഡിക്കല്‍ കോളേജില്‍ ചെയ്‌താല്‍ മതിയെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് അധികൃതര്‍ നിര്‍ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് ഇവരുടെ മകള്‍ വൃദ്ധയെ കോന്നി മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ അഡ്മിറ്റ്‌ ചെയ്യാന്‍ കിടക്കയില്ല, ചികിത്സിക്കാന്‍ ഡോക്ടര്‍ ഇല്ല എന്നീ കാരണങ്ങള്‍ പറഞ്ഞ് ഇവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് പറഞ്ഞയക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജില്‍ എത്തിച്ച രോഗിയെ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചികിത്സിക്കാന്‍ തയ്യാറായില്ല എന്നാണ് ഇവര്‍ പരാതിപ്പെടുന്നത്. കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുന്ന രോഗികളില്‍ നിന്നും സമാനമായ നിരവധി പരാതികള്‍ ഉയരുന്നുണ്ട്. ജീവനക്കാരുടെ അഭാവവും കിടക്കയുടെ കുറവുമൊക്കെ പറഞ്ഞാണ് പലരെയും ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയക്കുന്നത്. ജീവനക്കാരുടെ അഭാവം മൂലം ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനവും അടുത്തിടെ താത്കാലികമായി അവസാനിപ്പിച്ചിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം....

ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി

0
കൊച്ചി: ലോകമെമ്പാടുമുള്ള മലയാളികൾക്ക് സമ്പൽ സമൃദ്ധിയുടേയും സമത്വത്തിന്റേയും സൗഹാർദത്തിന്റേയും ഓണാശംസകൾ നേർന്ന്...

ഉത്തരവാദിത്തങ്ങൾ പുതിയ തലമുറയ്ക്ക് കൈമാറേണ്ട സമയമായി ; നിതിൻ ഗഡ്കരി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹങ്ങളും ചർച്ചകളും പുരോഗമിക്കുന്നതിനിടെ...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...