Wednesday, June 19, 2024 5:23 am

പണവും ഫോണും പിടിച്ചുപറിച്ചെന്ന് പോലീസ് സ്റ്റേഷനിൽ പരാതി ; അന്വേഷിച്ചപ്പോൾ കഥയിൽ ട്വിസ്റ്റ്, സംഭവം ഇങ്ങനെ…

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മൊബൈൽഫോണും പണവും തട്ടിയെടുത്തെന്ന പരാതിയിൽ യുവാക്കളെ പിടികൂടിയപ്പോൾ പുറത്തുവന്നത് സ്ത്രീകൾമാത്രം താമസിക്കുന്ന ലോഡ്ജിൽ അർദ്ധരാത്രിയെത്തി പരാതിക്കാരൻ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന വിവരം. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപം തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.മദ്യലഹരിയിലായിരുന്ന തേവരസ്വദേശിയായ യുവാവ് രാത്രി ഒരുമണിയോടെയാണ് ലോഡ്ജിൽ കയറിക്കൂടിയത്. അപരിചിതനെ കണ്ടതോടെ താമസക്കാരായ സ്ത്രീകൾ ബഹളംവച്ചു. ഇതോടെ യുവാവ് കത്തിയെടുത്ത് ഇവർക്ക് നേരെ വീശുകയായിരുന്നു. ശബ്ദംകേട്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരസ്ഥാപനത്തിലെ ജോലിക്കാരായ യുവാക്കൾ സ്ത്രീകളെ രക്ഷപ്പെടുത്തി.

തുടർന്ന് ഇവർ അതിക്രമിച്ച് കടന്ന തേവരസ്വദേശിയുടെ മൊബൈൽഫോണും മറ്റും പിടിച്ചുവാങ്ങിച്ചു. പിന്നാലെ ഇയാൾ സ്ഥലംവിടുകയും ലഹരിയുടെ കെട്ടിറങ്ങിയപ്പോൾ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തി ഫോൺ പിടിച്ചുപറിച്ചെന്ന് പരാതി നൽകുകയും ചെയ്തു.നടപടി എടുക്കാൻ പൊലീസ് എത്തിയതോടെ സ്ത്രീകളുടെ രക്ഷയ്ക്കായി മുന്നിൽനിന്ന യുവാക്കൾ ജീപ്പിൽ കയറാൻ വിസമ്മതിച്ചു. ഇതിന്റെ പേരിൽ പൊലീസും യുവാക്കളുമായി വാക്കുതർക്കമായി. ഒടുവിൽ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നുകാട്ടി ഇവരെ പിടികൂടി സ്റ്റേഷനിൽ എത്തിച്ചപ്പോഴാണ് യഥാർത്ഥസംഭവം പോലീസ് അറിയുന്നത്. യുവാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിട്ടയച്ചേക്കുമെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ലഹരിമരുന്ന് ഉപയോഗിച്ചാൽ ഇനി പണിപോകും ; സ്വകാര്യമേഖല കേന്ദ്രീകരിച്ച് പോലീസിന്റെ പദ്ധതി ഇങ്ങനെ…

0
കൊച്ചി: ജോലി വേണോ, എങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടയ്ക്ക്...

തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ റദ്ദാക്കി ; യാത്രക്കാര്‍ വലയുന്നു

0
കൊച്ചി: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്കുള്ള അന്തർ സംസ്ഥാന ബസ് സർവീസുകൾ വ്യാപകമായി റദ്ദാക്കി....

ഗർഭിണിയെ ടി.ടി.ഇ. ട്രെയിനിൽനിന്ന് ഇറക്കിവിട്ടതായി പരാതി ; പിന്നാലെ യുവതി ബോധരഹിതയായി വീണു

0
വെള്ളൂർ: ഗർഭിണിയെയും കൂടെയുണ്ടായിരുന്ന രണ്ടുവയസ്സുകാരനെയും ട്രെയിനിൽനിന്ന്‌ ടി.ടി.ഇ. ഇറക്കിവിട്ടെന്ന് പരാതി. വെള്ളൂർ...

കൊച്ചിയിലെ രണ്ട് കേന്ദ്ര പൊതുമേഖലാ കമ്പനികളുടെയും വിപണി മൂല്യത്തില്‍ ചരിത്ര മുന്നേറ്റം

0
കൊച്ചി: കേരളം ആസ്ഥാനമായ കേന്ദ്ര പൊതുമേഖല കമ്പനികളായ കൊച്ചിന്‍ ഷിപ്പ്യാര്‍ഡും ഫെര്‍ട്ടിലൈസേഴ്‌സ്...