ഇടുക്കിയില്‍ പരാതിയെ കുറിച്ച് ചോദിക്കാന്‍ വിളിച്ച് വരുത്തിയയാളെ ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : തൊടുപുഴയില്‍ പരാതി ലഭിച്ചതിനെ തുടർന്ന് ചോദിക്കാന്‍ വിളിച്ച് വരുത്തി ഡിവൈഎസ്പി മര്‍ദ്ദിച്ചുവെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും പരാതി. മലങ്കര സ്വദേശി മുരളീധരനാണ് ഡിവൈഎസ്പി മര്‍‍ദ്ദിച്ചതായി പരാതി നല്കിയിരിക്കുന്നത്. മുരളീധരന് ഒപ്പം ഉണ്ടായിരുന്ന സന്തോഷും മുരളീധരനെ ഡിവൈഎസ്പി മര്‍‍ദ്ദിച്ചത് കണ്ടതായി പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് ഡിവൈഎസ്പിയും രംഗത്ത് എത്തിയിട്ടുണ്ട്. ഹൃദ്രോഗി കൂടിയാണ് പരാതിക്കാരനായ മുരളീധരൻ.

ഇന്ന്, ഡിസംബർ 21 രാവിലെയാണ് മുരളീധരനെതിരെ പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ സ്റ്റേഷനില്‍ വിളിച്ച് വരുത്തിയത്. മുട്ടം എസ്എന്‍ഡിപി യൂണിയനിലെ വനിതാ നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതിനെതിരെ എസ്എന്‍ഡിപി യൂണിയനാണ് മുരളീധരനെതിരെ പരാതി നല്‍കിയത്. സ്റ്റേഷനിൽ മുരളീധരനെ വിളിച്ചു വരുത്തിയ ശേഷം ഇത്തരം പ്രവര്‍ത്തനങ്ങൾ ഇനി ഉണ്ടാകാന്‍ പാടില്ലെന്ന് ഡിവൈഎസ്പി ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് എസ്എന്‍ഡിപി യൂണിയന്‍ ഒന്നര ലക്ഷം രൂപ തരാനുണ്ടെന്നും താന്‍ ഇനിയും പോസ്റ്റിടുമെന്നും മുരളീധരന്‍ ആവര്‍ത്തിച്ച് പറയുകയായിരുന്നു.

ഇതോടെ ഡിവൈഎസ്പി ദേഷ്യപ്പെടാൻ ആരംഭിക്കുകയായിരുന്നു എന്നാണ് മുരളീധരൻ പറയുന്നത്. ദേഷ്യത്തിലായ ഡിവൈഎസ്പി വയര്‍ലെസ് എടുത്ത് എറിയുകയും മുഖത്തടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തതെന്നാണ് മുരളീധരന്‍ ആരോപിക്കുന്നത്. മുരളീധരന്‍ നിലവില്‍ തൊടുപുഴയിലുള്ള ജില്ല ആശുപത്രിയില്‍ ചികിത്സയിൽ കഴിയുകയാണ്.

സംഭവത്തെ തുടർന്ന് ഇടുക്കി എസ് പിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കുമെന്നും ഒപ്പം കോടതിയെ സമീപിക്കുമെന്നും മുരളീധരന്‍ അറിയിച്ചു. എന്നാൽ അതേസമയം സ്റ്റേഷനിലെത്തിയ മുരളീധരനാണ് പ്രകോപനപരമായി പെരുമാറിയതെന്നും ഇതേ തുടര്‍ന്ന് ഇയാളെ പുറത്തിറക്കി വിടാന്‍ മറ്റ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ഡി വൈ എസ് പി മധു ബാബു പറഞ്ഞു. എന്നാല്‍ ഡിവൈഎസ്പി മര്‍ദ്ദിച്ചത് കണ്ടുവെന്ന് മുരളീധരന് ഒപ്പമുണ്ടായിരുന്ന സന്തോഷും വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...