Tuesday, March 25, 2025 9:09 pm

ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് അസം സ്വദേശിനിയെ ബലാത്സംഗം ചെയ്തതായി പരാതി. അസം സ്വദേശിയായ സദ്ദാമാണ് പ്രതി. സംഭവത്തിൽ ഇയാൾ ഉൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവർ ആണ് യുവതിയെ ശാരീരികമായി ഉപദ്രവിച്ചത്. നാലു പേരെയും നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് അസം സ്വദേശിയായ യുവതിയും ഭർത്താവും അവരുടെ കുട്ടിയും നെടുങ്കണ്ടത്ത് എത്തുന്നത്. ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറുമ്പോൾ അവിടെയുണ്ടായിരുന്ന സദ്ദാമും സുഹൃത്തുമായി ഇവർ പരിചയപ്പെടുകയായിരുന്നു.

തങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലവും ജോലിയും തരപ്പെടുത്തി തരണമെന്ന് ഇവർ ആവശ്യപ്പെട്ടു. തുടർന്ന് സദ്ദാമിന്റെ റൂമിലേക്ക് ഇവരെ മൂവരെയും കൊണ്ടുപോയി. അവിടെ വെച്ച് സദ്ദാം ഇവരെ ബലാത്സം​ഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സദ്ദാമിന്റെ അജിമുദീൻ, കൈറുൾ ഇസ്ലാം, മുക്കി റഹ്മാൻ എന്നിവരും ശാരീരികമായി ഉപദ്രവിച്ചതായും ഇവർ പരാതി നൽകിയിട്ടുണ്ട്. രാവിലെ ഇവരുടെ സാധനങ്ങൾ റൂമിൽ നിന്ന് എടുത്തു തരണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ സംഭവം പുറത്തുവന്നതിനെ തുടർന്ന് നാല് പേരെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് നഗ്ന ദൃശ്യങ്ങൾ പകർത്തിയ കേസിൽ കോടതി പ്രതിയെ വെറുതെ വിട്ടു

0
എറണാകുളം: മലപ്പുറം ചങ്കരം കുളങ്ങര സ്വദേശിനിയെ ജ്യൂസിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച്...

ഒമ്പതുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ പിതാവിന് ജീവപര്യന്തം തടവും പിഴയും

0
തൃശൂര്‍: ഒമ്പതു വയസുകാരിയായ മകള്‍ക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന കേസില്‍ പിതാവിന് ജീവപര്യന്തം...

കുഞ്ഞുമോൻ ഇനി കുടുംബശ്രീയുടെ സ്നേഹ തണലിൽ ഉറങ്ങും

0
പത്തനംതിട്ട : ഇടിഞ്ഞ് വീഴാറായ വീട്ടില്‍ താമസിച്ചിരുന്ന വയോധികന് റാന്നി അങ്ങാടി...

ആലുവ യുസി കോളേജിലെ വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ; നാല് ഹോസ്റ്റലുകളും അടയ്ക്കും

0
ആലുവ: വിദ്യാർത്ഥികൾക്ക് ഛർദ്ദിയും അതിസാരവും ഉണ്ടായതിനെ തുടർന്ന് ആലുവ യുസി കോളേജിലെ...