വാഹനത്തിന്‍റെ പണയ തുക സംബന്ധിച്ച തർക്കം ; യുവാവിനെ തട്ടിക്കൊണ്ട് പോയി മർദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വാഹനം പണയം വയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ യുവാവിനെ കാറിലെത്തിയ സംഘം തടഞ്ഞ് നിർത്തി മർദിക്കുകയും പിന്നീട് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ആക്രമിക്കുകയും ചെയ്തതായി പരാതി. സംഭവത്തിൽ പച്ചാളം സ്വദേശി കെവിൻ ജോസഫിന്‍റെ പരാതിയിൽ എളമക്കര പോലീസ് കേസെടുത്തു. വിവേക് രവീന്ദ്രൻ, ശരത്, ജെഫിൻ എന്നിവരടക്കം കണ്ടാലറിയാവുന്ന ആറ് പേരെയാണ് കേസിൽ പ്രതികളാക്കിയിരിക്കുന്നത്. ഇടപ്പള്ളി പള്ളിയുടെ പാർക്കിംഗ് ഏരിയയിൽ വെച്ചാണ് സംഭവമുണ്ടായതെന്ന് പരാതിയിൽ പറയുന്നു. കെവിൻ ജോസഫിന്‍റെ കൈവശമുണ്ടായിരുന്ന വാഹനത്തിന്‍റെ പണയ തുകയായ 1,35,000 രൂപ നൽകുന്നതിനായി പ്രതികൾ എത്തിയതായിരുന്നു. എന്നാൽ തുക കൈമാറിയതിന് ശേഷം വാഹനത്തിന്‍റെ ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട് പ്രതികളും കെവിനും തമ്മിൽ വാക്കുതർക്കമുണ്ടായി.

ഇതിനു പിന്നാലെ പ്രതികൾ കെവിനെ മർദിക്കുകയും മറ്റ് പ്രതികളുടെ സഹായത്തോടെ ബലമായി കാറിൽ കയറ്റി കളമശേരി ഭാഗത്തേക്ക് കൊണ്ടുപോകുകയും ചെയ്തതായി പരാതിയിൽ പറയുന്നു. യാത്രയ്ക്കിടെ വാഹനത്തിനുള്ളിൽ വെച്ച് ഇടി വള ഉപയോഗിച്ച് കെവിന്‍റെ തലയിലും ശരീരത്തിലും മർദിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് : അന്വേഷണ സംഘം ഫയലുകൾ ആവശ്യപ്പെട്ട് ഇന്ന് സർക്കാരിന് കത്ത്...

0
തിരുവനന്തപുരം: മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക...

കൊല്ലത്ത് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്റ്റേഷനിൽനിന്ന് ഇറങ്ങിയോടി ; വ്യാപക തിരച്ചിൽ

0
കൊല്ലം: മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി സ്റ്റേഷനിൽ നിന്ന് ചാടിപ്പോയി. എഴുകോൺ പുത്തൻനട സ്വദേശി...

ചിറയിന്‍കീഴിലെ അതിക്രമം ; രമ്യ ഹരിദാസിന്റെയും മണ്ഡലം പ്രസിഡന്റിന്റേയും പരാതിയില്‍ കേസ് എടുത്ത് പോലീസ്

0
തിരുവനന്തപുരം : സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍, ചിറയിന്‍കീഴ് എംഎല്‍എ...

സംസ്ഥാന സ്‌കൂള്‍ കായിക മേള ; കണ്ണൂരില്‍ നിന്ന് വേദി മാറ്റിയതില്‍ പ്രതിഷേധം

0
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേദി കണ്ണൂരില്‍ നിന്ന് മാറ്റിയതില്‍...