തൊടുപുഴ: നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരം കാണാത്തതോടെ തോടുപുഴ താലൂക്ക് ഓഫീസിന് മുന്നില്‍ അനിശ്ചിത കുത്തിയിരിപ്പ് സമരവുമായി വയോധിക. അയല്‍വാസികളായ സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കയ്യേറ്റം സാധൂകരിക്കാന്‍ തന്‍റെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. അതേസമയം പരിശോധിച്ച് അർഹയെങ്കില്‍ ഉടന്‍ പട്ടയം നല്‍കുമെന്ന് തോടുപുഴ തഹസില്‍ദാര് വിശദീകരിച്ചു. കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണി പട്ടയത്തിനായി നാലു പതിറ്റാണ്ടിലേറയായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. പരിഹാരമില്ല. ഇതിനിടെ പ്രദേശത്തെ റവന്യു തരിശും തന്‍റെ 10 സെന്‍റ് കൈവശഭൂമിയില്‍ പകുതിയിലേറെയും ആയല്‍വാസിയായ സര്‍ക്കാര്‍ ഉദ്യോഗ്സഥര്‍ കയ്യേറിയെന്നാണ് ഇവര്‍ ആരോപണം ഉയർത്തുന്നു.
ബാക്കി ഭൂമിയെങ്കിലും സംരക്ഷിക്കാന്‍ പട്ടയമാവശ്യപെട്ട് പലതവണ റവന്യുവകുപ്പിനെ സമീപിച്ചു. പരിഹാരമാവാത്തതോടെ നവകേരള സദസായിരുന്നു പ്രതീക്ഷ. അവിടെ കൊടുത്ത പരാതി തോടുപുഴ തഹസില്‍ദാര്‍ക്ക് അയക്കുകയും ചെയ്തു. എന്നിട്ടും അനക്കമില്ലാത്തതോടെയാണ് താലുക്കോഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.