നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരം കണ്ടെത്തിയില്ല ; പിന്നാലെ താലൂക്ക് ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരവുമായി വയോധിക

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ: നവകേരള സദസില്‍ നല്‍കിയ പരാതിക്ക് പരിഹാരം കാണാത്തതോടെ തോടുപുഴ താലൂക്ക് ഓഫീസിന് മുന്നില്‍ അനിശ്ചിത കുത്തിയിരിപ്പ് സമരവുമായി വയോധിക. അയല്‍വാസികളായ സര്‍ക്കാര്‍ ഉദ്യോസ്ഥരുടെ കയ്യേറ്റം സാധൂകരിക്കാന്‍ തന്‍റെ കൈവശ ഭൂമിക്ക് പട്ടയം നല്‍കുന്നില്ലെന്നാണ് ഇവരുടെ ആരോപണം. അതേസമയം പരിശോധിച്ച് അർഹയെങ്കില്‍ ഉടന്‍ പട്ടയം നല്‍കുമെന്ന് തോടുപുഴ തഹസില്‍ദാര് വിശദീകരിച്ചു. കലയന്താനി കുറിച്ചിപാടം ആലക്കല്‍ അമ്മിണി പട്ടയത്തിനായി നാലു പതിറ്റാണ്ടിലേറയായി സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. പരിഹാരമില്ല. ഇതിനിടെ പ്രദേശത്തെ റവന്യു തരിശും തന്‍റെ 10 സെന്‍റ് കൈവശഭൂമിയില്‍ പകുതിയിലേറെയും ആയല്‍വാസിയായ സര്‍ക്കാര്‍ ഉദ്യോഗ്സഥര്‍ കയ്യേറിയെന്നാണ് ഇവര്‍ ആരോപണം ഉയർത്തുന്നു.

ബാക്കി ഭൂമിയെങ്കിലും സംരക്ഷിക്കാന്‍ പട്ടയമാവശ്യപെട്ട് പലതവണ റവന്യുവകുപ്പിനെ സമീപിച്ചു. പരിഹാരമാവാത്തതോടെ നവകേരള സദസായിരുന്നു പ്രതീക്ഷ. അവിടെ കൊടുത്ത പരാതി തോടുപുഴ തഹസില്‍ദാര്‍ക്ക് അയക്കുകയും ചെയ്തു. എന്നിട്ടും അനക്കമില്ലാത്തതോടെയാണ് താലുക്കോഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം തുടങ്ങിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

0
തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...