സിപിഎമ്മിൽ ഫോൺ പരിശോധനാ വിവാദം ; ആരോപണം നിഷേധിച്ച് ജില്ലാ സെക്രട്ടറി വി.ജോയി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാർത്ത ചോർത്തൽ കണ്ടെത്താൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ഫോൺ കോൾ വിശദാംശങ്ങൾ ശേഖരിക്കാൻ ജില്ലാനേതൃത്വം ശ്രമം നടത്തിയെന്നു വിവാദം. ഫോൺ കോൾ വിശദാംശങ്ങൾ മൊബൈൽ സേവനദാതാവിൽനിന്നു ശേഖരിക്കാൻ സെക്രട്ടേറിയറ്റ് അംഗങ്ങളിൽനിന്ന് ഒപ്പിട്ട ഫോം ശേഖരിക്കാൻ ശ്രമിച്ചെന്ന ആക്ഷേപമാണു വിവാദമായത്. അതേസമയം, ജില്ലാ സെക്രട്ടറി വി.ജോയിയും സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആരോപണം നിഷേധിച്ചു. ജില്ലാ സെക്രട്ടറി വി.ജോയിക്കെതിരെ ഒരു ആരോപണം ഒരുമാസം മുൻപു ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ഉയർന്നിരുന്നു. ഇതു തൊട്ടടുത്ത ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ വാർത്തയായി.

അടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഇതേക്കുറിച്ചു വികാരാധീനനായി സംസാരിച്ച ജില്ലാ സെക്രട്ടറി, ഇത്തരത്തിൽ വാർത്ത ചോർത്തിയതു യോഗത്തിൽ പങ്കെടുത്തവരാണെന്ന നിലപാടെടുത്തു. തുടർന്നാണ് അംഗങ്ങളുടെ ഫോൺ കോൾ വിശദാംശം ശേഖരിക്കാൻ അവർക്കു സമ്മതമാണെന്ന ഫോം ഒപ്പിട്ടു വാങ്ങിയതെന്നു പറയുന്നു. ചില അംഗങ്ങൾ ഇതിനു തയാറാകാതെ നിർദേശത്തെ ചോദ്യം ചെയ്തെന്ന വിവരവും പുറത്തുവന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായി വിജയനെതിരെ ഇഡി ശുപാർശ: സർക്കാർ കേസ് എടുത്താൽ പ്രതിഷേധമുയർത്താൻ സിപിഎം

0
തിരുവനന്തപുരം : സിഎംആർഎൽ മാസപ്പടിയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അഴിമതി...

യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

0
കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ....

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...

റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറി ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട്: അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ്...