യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ

For full experience, Download our mobile application:
Get it on Google Play

കീവ്: യുക്രെയ്ൻ-റഷ്യ സംഘർഷം അവസാനിപ്പിക്കാനുള്ള ഇന്ത്യയുടെ താല്പര്യത്തെ സ്വാഗതം ചെയ്ത് റഷ്യ. സംഘർഷത്തിന് പരിഹാരം കണ്ടെത്തണം എന്നതാണ് റഷ്യയുടെയും താല്പര്യം എന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം. റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഇന്ധന കയറ്റുമതി കഴിഞ്ഞ മാസങ്ങളിൽ കൂടി എന്നും വിശദീകരണം. യുക്രെയ്ൻ-റഷ്യ സംഘർഷം പരിഹരിക്കാനായി അമേരിക്കൻ സംഘം ചർച്ചകൾ നടത്തിയിരുന്നു. ഇതിൽ ഇന്ത്യയുടെ ഇടപെടൽ ഉണ്ടായിരുന്നു എന്ന റിപ്പോർട്ടുകളോട് റഷ്യ പ്രതികരിച്ചില്ല. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ളാഡിമിർ പുടിനും സമാധാന ശ്രമങ്ങൾ വിലയിരുത്തും. ബ്രിക്സ് ഉച്ചകോടിയിൽ സംയുക്ത പ്രഖ്യാപനം പാസാക്കാൻ കഴിയും എന്ന് ഉന്നത വൃത്തങ്ങൾ.സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഏത് രീതിയിലുള്ള പിന്തുണ നൽകാനും ഇന്ത്യ സദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ സമീപകാല ഉക്രെയ്ൻ, പോളണ്ട് സന്ദർശനങ്ങൾ ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്താനുള്ള സാധ്യതകൾ ആരായുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതായിരുന്നുവെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വിശദമാക്കിയത്. സെപ്റ്റംബർ 3ന് കീവിലെത്തിയ ജയശങ്കർ, യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി കൂടിക്കാഴ്ച നടത്തുകയും പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കിയെ സന്ദർശിക്കുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...

റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറി ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട്: അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ്...

നിതിൻരാജിന്റെ മരണം ; ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി...

0
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി...

ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നു ; സംസ്ഥാനത്ത് എംപി, എംഎൽഎമാർക്കെതിരെ തീർപ്പാകാതെ 652...

0
കൊച്ചി: സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ...