ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നു ; സംസ്ഥാനത്ത് എംപി, എംഎൽഎമാർക്കെതിരെ തീർപ്പാകാതെ 652 ക്രിമിനൽ കേസുകൾ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ തുടരുന്നതായി ഹൈക്കോടതിയിൽ സമർപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. ജില്ലാ ജുഡീഷ്യറി രജിസ്ട്രാറും പോലീസും നൽകിയ വിവരങ്ങളിലാണ് ഇതു വ്യക്തമാക്കുന്നത്. ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഹൈക്കോടതി പരിശോധിച്ചു. ചില കേസുകളിൽ ജനപ്രതിനിധികൾക്ക് സമൻസും വാറന്റും നൽകിയിട്ടുണ്ടെങ്കിലും അതേ കേസുകളിലെ കൂട്ടുപ്രതികൾക്ക് അവ നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് രജിസ്ട്രി കോടതിയെ അറിയിച്ചു. ഇത്തരത്തിൽ സമൻസ് അല്ലെങ്കിൽ വാറന്‍റ് നൽകാൻ കഴിയാതെ വന്ന സാഹചര്യങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് കോടതി നിർദേശിച്ചു.

ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽ കേസുകളുടെ പുരോഗതി നിരീക്ഷിക്കുന്നതിനായി സുപ്രീം കോടതിയുടെ നിർദേശത്തെ തുടർന്ന് 2021ൽ ഹൈക്കോടതി സ്വമേധയാ എടുത്ത ഹർജിയിലാണ് ഇപ്പോഴത്തെ നടപടികൾ. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വിചാരണ സ്റ്റേ ചെയ്തിട്ടുള്ള കേസുകളുണ്ടെങ്കിൽ അവയുടെ വിവരങ്ങൾ അറിയിക്കാനും രജിസ്ട്രിക്ക് നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻരാജിന്റെ മരണം ; ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി...

0
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി...

പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ; വിശദീകരണംതേടി കെപിസിസി

0
തിരുവനന്തപുരം : പാർട്ടി നടപടിയെടുത്തയാളെ പേഴ്‌സണൽ സ്റ്റാഫാക്കാനുള്ള രമ്യാ ഹരിദാസ് എം.എൽ.എ.യുടെ...

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...