പാർട്ടി പുറത്താക്കിയ പാളയം പ്രദീപിനെ സ്റ്റാഫിലെടുക്കണമെന്ന് രമ്യ ; വിശദീകരണംതേടി കെപിസിസി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പാർട്ടി നടപടിയെടുത്തയാളെ പേഴ്‌സണൽ സ്റ്റാഫാക്കാനുള്ള രമ്യാ ഹരിദാസ് എം.എൽ.എ.യുടെ നീക്കത്തിൽ കെ.പി.സി.സി. നേതൃത്വത്തിന് കടുത്ത അതൃപ്തി. തന്റെ ഓഫീസിനെ സംശയനിഴലിലാക്കാനുള്ള എം.എൽ.എ.യുടെ ശ്രമത്തിനെതിരേ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തെത്തി. കെ.പി.സി.സി. മുൻ അംഗം പാളയം പ്രദീപിനെ മുൻകാലപ്രാബല്യത്തോടെ പേഴ്‌സണൽ സ്റ്റാഫാക്കണമെന്ന രമ്യയുടെ കത്തിനെക്കുറിച്ച് പരിശോധിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫും വ്യക്തമാക്കി. ചിറയിൻകീഴ് കൈയാങ്കളിയുടെ പേരിൽ രമ്യാ ഹരിദാസിനും ജില്ലാ പഞ്ചായത്തംഗം സജിത് മുട്ടപ്പലത്തിനും എതിരേയുള്ള നടപടികൾ തത്‌കാലം മാറ്റിവെച്ചിരിക്കുകയാണ്. ഇതിനിടയിൽ വീണ്ടും പ്രശ്നം വഷളാക്കാനുള്ള നീക്കങ്ങൾ നടക്കുന്നതിനാൽ കർശനനടപടി വേണമെന്നും ഒരുവിഭാഗം നേതാക്കൾ ആവശ്യപ്പെട്ടു.

രമ്യാ ഹരിദാസിനോട് നേരിട്ടെത്തി വിശദീകരണം നൽകാൻ സമിതി അധ്യക്ഷൻ എം.എം. ഹസൻ നിർദേശിച്ചിട്ടുണ്ട്. വിവാദങ്ങളിലേക്ക് സ്പീക്കറുടെ ഓഫീസിനെ വലിച്ചിഴയ്ക്കരുതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. മുൻകൂർപ്രാബല്യത്തോടെ സ്റ്റാഫിനെ നിയമിക്കാൻ സാധ്യമല്ലെന്നാണ് നിയമസഭാ അധികൃതരുടെ നിലപാട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; അന്വേഷണവുമായി ഇഡി മുന്നോട്ട് ; സിഎംആർഎൽ ഉദ്യോഗസ്ഥർക്ക് വീണ്ടും നോട്ടീസ്

0
കൊച്ചി: മാസപ്പടി കേസിൽ അന്വേഷണവുമായി ഇഡി മുന്നോട്ട്. കേസിൽ ചോദ്യം ചെയ്യുന്നതിനായി ഇഡി...

റോഡരികില്‍ നിന്ന ആള്‍ക്കൂട്ടത്തിലേക്ക് കാർ ഇടിച്ച് കയറി ; അഞ്ച് പേര്‍ക്ക് പരിക്ക്

0
കോഴിക്കോട്: അമിത വേഗതയില്‍ എത്തിയ കാര്‍ നിയന്ത്രണം വിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞ്...

നിതിൻരാജിന്റെ മരണം ; ഡോ. എം കെ റാമിന്റെ ജാമ്യഹർജിയിൽ ജില്ലാ സെഷൻസ്‌ കോടതി...

0
കണ്ണൂർ : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ്‌ വിദ്യാർഥി നിതിൻരാജിന്റെ മരണവുമായി...

ജനപ്രതിനിധികൾ ഉൾപ്പെട്ട കേസുകളിൽ നടപടികൾ വൈകുന്നു ; സംസ്ഥാനത്ത് എംപി, എംഎൽഎമാർക്കെതിരെ തീർപ്പാകാതെ 652...

0
കൊച്ചി: സംസ്ഥാനത്തെ എംപിമാർക്കും എംഎൽഎമാർക്കുമെതിരായ 652 ക്രിമിനൽ കേസുകൾ നിലവിൽ തീർപ്പാകാതെ...