വീണ്ടും സിസ്റ്റം തകരാര്‍ – കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചതായി പരാതി. പക്ഷാഘാതം വന്ന് ശരീരം പൂർണമായി തളർന്ന 69 കാരനാണ് ചികിത്സ നിഷേധിച്ചതായി കുടുംബം ആരോപിക്കുന്നത്. ഇടുക്കി ആനച്ചാൽ സ്വദേശി സെൽവരാജിനാണ് ചികിത്സ നിഷേധിച്ചത്. സെൽവരാജിന് അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ ഒരുമാസം കാത്തിരിക്കണമെന്ന് ആശുപത്രി അധികൃതർ അറിയിക്കുകയായിരിന്നു. ഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സെൽവരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.

പക്ഷാഘാതം വന്നു പൂർണമായി തളർന്ന് അവശ നിലയിലാണ് മൂന്നാർ ആനച്ചാൽ സ്വദേശി സെൽവരാജിനെ(69) ഭാര്യ ശാന്തമ്മ കോട്ടയം മെഡിക്കൽ കോളജിലെത്തിക്കുന്നത്. അടിയന്തിരമായി ചികിത്സ വേണ്ട സാഹചര്യത്തിൽ ശസ്ത്രക്രിയയ്ക്ക് ലഭിച്ച ടോക്കൺ നമ്പർ 41. ഊഴമെത്താൻ കുറഞ്ഞത് ഒന്നര മാസം സമയം. അതിനിടെ എന്തും സംഭവിക്കാമെന്ന് അധികൃതർ അറിയിച്ചതോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടാൻ നിർബന്ധിതയായി. ഇപ്പോൾ ബിൽ തുക പൂർത്തിയാക്കാൻ നെട്ടോടമോടുമ്പോൾ ഈ സിസ്റ്റത്തെ പഴിക്കുകയാണ് ശാന്തമ്മ. നിലവിൽ 5 ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ട്. കൂലിപ്പണി ചെയ്ത് വീടു നോക്കിയിരുന്ന ശാന്തമ്മ ഈ തുക എങ്ങനെ കണ്ടെത്തുമെന്നറിയാത്ത സ്ഥിതിയിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....