എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത്‌ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തിരൂർ: എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത്‌ വിദ്യാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയതായി പരാതി. തിരുവനന്തപുരം, കോഴിക്കോട് എയർപോർട്ടുകളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയതയായി പരാതിയുള്ളത്‌. പണം നഷ്ടമായവർ പോലീസിൽ പരാതി നൽകി. തിരൂരിലെ സ്വകാര്യസ്ഥാപനത്തിൽ നിന്ന് എയർപോർട്ട് മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ വിദ്യാർഥികളെയാണ് ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ചത്. തിരുവനന്തപുരം, കൊച്ചി എടപ്പള്ളി സ്വദേശിനികളായ യുവതികളാണ് വിദ്യാർഥികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത് ജോലി നൽകാതെ കമ്പളിപ്പിച്ചത്‌. ജോലി വാഗ്ദാനം ചെയ്ത സംഘം പണം ഉണ്ടെങ്കിൽ ജോലി ഉണ്ട് എന്ന് പറഞ്ഞു സമീപിച്ചു. അവർ പറഞ്ഞതനുസരിച്ച് ഏകദേശം മുക്കാൽ ലക്ഷത്തോളം രൂപ നൽകി.

ക്യാഷ് കൊടുത്തതിനു ശേഷം ട്രെയിനിങ്ങിന്റെ ഭാഗമായി എയർപോർട്ടിലേക്ക് വിളിപ്പിച്ചു.എയർപോർട്ടിൽ എത്തിയപ്പോൾ എയർപോർട്ട് എൻട്രി പാസ് തരാതെ കബളിപ്പിച്ചു. പണം നൽകിയവരെ വിളിച്ചാൽ ആരും കോൾ എടുക്കുന്നില്ലെന്നും പരാതിക്കാർ പറയുന്നു. തുടർന്നാണ് പണം നഷ്ടമായർ തിരൂരിൽ പോലീസിൽ പരാതി നൽകിയത്. സമാനമായി പല ജില്ലകളിലെ വിദ്യാർഥികളിൽ നിന്നായി ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് പരാതിക്കാർ ആരോപിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...