നാരങ്ങാനം പഞ്ചായത്തിലെ പുന്നോൺ പാടശേഖരം അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : നാരങ്ങാനം പഞ്ചായത്തിലെ പുന്നോൺ പാടശേഖരം അനധികൃതമായി മണ്ണിട്ട് നികത്തുന്നതായി പരാതി. പഞ്ചായത്തിന്റെ 14-ാം വാർഡിൽപെട്ട പാടശേരത്തിന്റെ തെക്കുകിഴക്കേ അതിർത്തിക്കും നെല്ലിക്കാലാ-വട്ടക്കാവ് റോഡിന്റെ വശത്തെ ദേവീപുരത്തെ ട്രാൻസ്‌ഫോർമറിന് സമീപത്തുമുള്ള നിലംനികത്തിയെടുക്കുന്നതായി പാടശേഖര സമിതി, ജില്ലാ കളക്ടർ, പൊതുമരാമത്ത് റോഡ്‌സ് ഡിവിഷൻ, നാരങ്ങാനം കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. നടപടിക്രമം പാലിക്കാതെയും നിയമപരമായ അനുമതിയും നേടാതെ റാമ്പിനായി ഇടിച്ചിട്ട മണ്ണും വാനംതോണ്ടിയതിന്റെ ഭാഗമായി പാടത്തുകിടക്കുന്ന മണ്ണും ചേർത്ത് നിരത്തി പാടം ഗണ്യമായ ഉയരത്തിൽ നികത്തുകയാണ്.

ഘട്ടംഘട്ടമായി പാടം പൂർണമായി നികത്തിയെടുത്ത് തരിശിട്ടശേഷം ഭൂമി തരം മാറ്റുന്നതിനുളള ഗൂഢലക്ഷ്യമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം. നാരങ്ങാനം പഞ്ചായത്തിൽ കാര്യക്ഷമമായി നെൽകൃഷി നടക്കുന്ന പാടശേഖരത്തിലെ കൃഷിക്ക് ഈ മാറ്റം നാശകരമാകും. അതിനാൽ ഈ ഭാഗത്ത് റോഡ് നിർമാണത്തിന്റെപേരിൽ നടന്നുവരുന്ന അശാസ്ത്രീയ നിർമാണപ്രവൃത്തികൾ നിർത്തിവെപ്പിക്കണമെന്നും നിലംനികത്തി കരഭൂമിയാക്കുന്നതിനായി ഉണ്ടായേക്കാവുന്ന ശ്രമങ്ങൾ തടയുന്നതിനാവശ്യമായ നടപടി ഉണ്ടാകണമെന്നും പുന്നോൺ പാടശേഖര സമതി സെക്രട്ടറി രാജു വറുഗീസ്, ജോയിന്റ് സെക്രട്ടറി പി.ആർ.രാജേഷ്‌ കുമാർ എന്നിവർ നൽകിയ പരാതിയിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...