ഭിന്നശേഷിയുള്ള കുട്ടിയേയും മാതാപിതാക്കളെയും സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഭിന്നശേഷിയുള്ള കുട്ടിയേയും മാതാപിതാക്കളെയും സ്വകാര്യ ബസിൽ നിന്ന് ഇറക്കിവിട്ടെന്ന് പരാതി. മലപ്പുറം കോട്ടക്കലിലാണ് സംഭവം. മലപ്പുറം സ്വദേശി രാഹുലിനെയും കുടുംബത്തെയുമാണ് പെരുമഴയത്ത് ഇറക്കിവിട്ടത്. മഴ നനഞ്ഞതോടെ കുട്ടിയുടെ ശ്രവണ ശേഷി സഹായി തകരാറിലായി. കുടുംബം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും പരാതി നൽകി. ആഗസ്റ്റ് 28ന് വൈകുന്നേരമാണ് സംഭവം. മലപ്പുറത്ത് നിന്ന് തിരൂരിലേക്ക് പോയ നിനു സ്റ്റാർ ബസിലെ ജീവനക്കാർക്കെതിരെയാണ് പരാതി. വൈലത്തൂരിൽ ട്രാഫിക് ബ്ലോക്ക് ആണെന്ന് പറഞ്ഞ് കോട്ടക്കലിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ ബസ്സിൽ നിന്ന് ഇറക്കിവിട്ടു.

ഭിന്നശേഷിക്കാരനായ മകളെയും കൊണ്ട് സഞ്ചരിച്ച മലപ്പുറം സ്വദേശി രാഹുലും കുടുബവും ഇറങ്ങിയില്ല. തന്നെയും കുടുംബത്തെയും എടരിക്കോട് വെച്ച് ഭീഷണിപ്പെടുത്തി ഇറക്കുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. പെരുമഴയത്തു ഇറക്കി വിട്ടതോടെ രാഹുലിന്റെ ഭിന്നശേഷിക്കാരിയായ ഒമ്പതു വയസ്സുള്ള മകളുടെ ശ്രവണസഹായി തകരാറിലായി. സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും മോട്ടോർ വാഹന വകുപ്പിനും രാഹുൽ പരാതി നൽകി. പരാതിയിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക്‌ നിർദേശം നൽകി. ബസിന്റെ പെർമിറ്റ്‌ റദ്ദാക്കി ജീവനക്കാർക്കെതിരെ നടപടി എടുക്കണമെന്നാണ് രാഹുലിന്റെ ആവശ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി പെരുമാറിയെന്ന ആരോപണം; ഡോക്ടർക്കെതിരെ സ്ഥലംമാറ്റ നടപടി

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ രോഗിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ ഡോക്ടറെ...

കാന്തപുരത്തിന്റെ പ്രസ്താവനയിലെ വിവാദം; മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽ കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം: തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ...

പേരാവൂരിൽ വിവാഹ ആഘോഷത്തിനിടയിൽ തർക്കം; അയൽവാസിയുടെ വെട്ടേറ്റു യുവാക്കൾക്ക് ഗുരുതര പരിക്ക്

0
പേരാവൂർ: കണ്ണൂർ പേരാവൂരിന് സമീപം പാമ്പാളിയിൽ കല്യാണ വീട്ടിലുണ്ടായ സംഘർഷത്തിൽ മൂന്ന്...

ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു

0
ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ്...