ഓൺലൈൻ ട്രിപ്പ് എടുത്തതിന്‍റെ പേരിൽ ഊബർ ടാക്സി ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ആനച്ചാലിൽ ഓൺലൈൻ ട്രിപ്പ് എടുത്തതിന്‍റെ പേരിൽ ഊബർ ടാക്സി ഡ്രൈവറെ ഒരു സംഘം മർദ്ദിച്ചതായി പരാതി. കൊച്ചിയിൽ നിന്നും യാത്രക്കാരെ ഇറക്കിയ ശേഷം തിരികെ ട്രിപ്പ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് കാസർകോട് സ്വദേശി മുഹമ്മദിനെ ഒരു സംഘം ആക്രമിച്ചത്. പരാതിയെ തുടർന്ന് വെള്ളത്തൂവൽ പൊലീസ് മൊഴിയെടുത്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കൊച്ചി വിമാനത്താവളത്തിൽ നിന്നും മൂന്നാർ ആനച്ചാലിലേക്ക് യാത്രക്കാരുമായി എത്തിയതായിരുന്നു മുഹമ്മദ്.

കാസർകോട് സ്വദേശിയായ ഇയാൾ 5 വർഷം മുൻപാണ് കൊച്ചിയിലെത്തി ഊബർ ടാക്സി ഓടിച്ച് തുടങ്ങിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് യാത്രക്കാരുമായി ആനച്ചാലിലെത്തി. കൊച്ചിയിലേക്ക് തിരികെ ട്രിപ്പ് വേണമെന്ന് ഓൺലൈനായി അഭ്യർത്ഥന എത്തിയപ്പോൾ സ്വീകരിച്ചു. തുടർന്ന് ഹോട്ടൽ പരിസരത്ത് വാഹനം പാർക്ക് ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു ഒരു സംഘം എത്തി മർദ്ദിച്ചത്. ഇവർ തന്നെയാണ് ഓൺലൈനായി ട്രിപ്പ് ആവശ്യപ്പെട്ടതെന്നും ക്രൂരമർദ്ദനമാണ് ഉണ്ടായതെന്നും മുഹമ്മദ് പറയുന്നു.

മർദ്ദനത്തിൽ അവശനായ മുഹമ്മദിനെ പരിസരത്തെ ഹോട്ടൽ ജീവനക്കാർ ചേർന്നാണ് വെള്ളത്തൂവലിലെ ആശുപത്രിയിലെത്തിച്ചത്.അവിടെ നിന്ന് താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറി. പരിശോധനയിൽ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടമാർ അറിയിച്ചു. സ്വദേശമല്ലാത്തതിനാൽ കേസ് എടുത്ത് മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ മുഹമ്മദിന് ആശയക്കുഴപ്പം ഉണ്ടായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ആശുപത്രിയിൽ എത്തിക്കാൻ വേണ്ട നടപടികൾ ഉറപ്പാക്കിയിരുന്നുവെന്നും വെള്ളത്തൂവൽ പോലീസ് പറഞ്ഞു. അകാരണമായി മർദ്ദിച്ചവർക്കെതിരെ കേസ് എടുക്കണമെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും മുഹമ്മദ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു ; ഇന്ധനവില കുറയുമോയെന്ന് ഉറ്റുനോക്കി വിപണി

0
ദില്ലി: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാനും ഹോർമുസ് കടലിടുക്ക് തുറക്കാനുമായി അമേരിക്കയും ഇറാനും...

അവയവ കച്ചവടം : സംസ്ഥാനത്ത് അഞ്ചിടങ്ങളിൽ ഇഡി പരിശോധന

0
കൊച്ചി: സംസ്ഥാനത്ത് അവയവ കച്ചവടത്തിൽ അഞ്ചിടങ്ങളിൽ ഇഡി പരിശോധന. കൊച്ചിയിലെ പ്രധാന...

തമിഴ്നാട്ടിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു

0
കോയമ്പത്തൂ‍ർ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് ഉദ്യോഗാർത്ഥി ആത്മഹത്യ ചെയ്തു. കോവൈപുതുരിലെ പാർക്ക്...

എസ്‌പിയിൽ പിളർപ്പില്ല : ബിജെപിയുടെ അവകാശവാദം തള്ളി അഖിലേഷ് യാദവ്

0
ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയിൽ (എസ്‌പി) വലിയൊരു പിളർപ്പ് ഉണ്ടാകാൻ പോകുകയാണെന്ന ഉത്തർപ്രദേശ്...