എടത്വാ : നോക്കുകൂലി ആവശ്യപ്പെട്ട് മൂന്നംഗ സംഘം തടി കയറ്റാൻ വന്ന ഉടമയെ മർദ്ദിച്ചതായി പരാതി. എടത്വാ- ചങ്ങങ്കരി റൂട്ടിൽ സിസിലി മുക്കിന് സമീപത്ത് വെച്ചാണ് സംഭവം. കോഴിമുക്ക് സ്വദേശി സിസിലി മുക്കിൽ നിന്ന് തടി വാങ്ങി വാഹനത്തിൽ കയറ്റുന്നതിനിടെ സിഐടിയു യൂണിയനില്‍പ്പെട്ട പ്രദേശവാസികളായ ജയൻ, ജയകുമാർ, രമേശൻ എന്നിവർ നോക്ക് കൂലി ആവശ്യപ്പെട്ട് എത്തിയതായി ഉടമ പറഞ്ഞു. നോക്ക് കൂലി നൽകില്ലെന്ന് ഉടമ അറിയിച്ചതോടെ മൂന്നംഗ സംഘം തടി കയറ്റുന്നത് തടസ്സപ്പെടുത്തി. ഇരു കൂട്ടരും തമ്മിലുള്ള തർക്കത്തിനിടെ മൂന്നംഗ സംഘം തടി ഉടമയുടെ മുഖത്ത് കല്ലിന് ഇടിച്ച് പരിക്കേൽപ്പിച്ചു.
മർദ്ദനമേറ്റ തടി ഉടമ എടത്വാ പോലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ബോധപൂർവം അല്ലാത്ത നരഹത്യാ ശ്രമത്തിനും പിടിച്ചു പറിക്കും മൂന്നംഗ സംഘത്തിനെതിരെ കേസെടുത്തു. ഇവരെ കോടതി റിമാന്റ് ചെയ്തു. എടത്വാ സി ഐ, കെ ബി ആനന്ദബോസ്, എസ് ഐമാരായ മഹേഷ്, സുരേഷ്, എ എസ് ഐ ശ്രീകുമാർ, സീനിയർ സി പി ഒ സുനിൽ, സിപിഒ സിജിത്ത് എന്നിവർ അന്വഷണത്തിന് നേതൃത്വം നൽകി.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033