നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല പ്രശ്‌നോത്തരി നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഹരിതകേരളവും വിദ്യാകിരണം മിഷനും സംഘടിപ്പിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ പ്രശ്‌നോത്തരിയും വന്യജീവി ഫോട്ടോ പ്രദര്‍ശനവും കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ഒന്നാം സ്ഥാനം പി നിരഞ്ജന, എട്ടാം ക്ലാസ്, (യുപിഎസ് തെങ്ങമം). രണ്ടാം സ്ഥാനം ജി ചിന്മയ, എട്ടാം ക്ലാസ്, (എന്‍ എസ് എസ് എച്ച് എസ് എസ് ചുരക്കോട് ) മൂന്നാം സ്ഥാനം ചിന്മയ കര്‍ണിക, ഒമ്പതാം ക്ലാസ്,( എന്‍എസ്എസ് എച്ച്എസ്എസ് തട്ടയില്‍ ) നാലാം സ്ഥാനം ക്രിസ്റ്റി ജോണ്‍ വര്‍ഗീസ് ഒമ്പതാം ക്ലാസ് (എംജിഎം എച്ച്എസ്എസ് തിരുവല്ല). വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് പ്രേംകൃഷ്ണന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ബി ആര്‍ അനില അധ്യക്ഷത വഹിച്ചു.

ഹരിതകേരളം മിഷന്‍ ജില്ല കോഡിനേറ്റര്‍ ജി അനില്‍കുമാര്‍, പത്തനംതിട്ട ബേഡേഴ്‌സ് പ്രസിഡന്റ് ജിജി സാം, വിദ്യാകിരണം ജില്ലാ കോഡിനേറ്റര്‍ പ്രകാശ് എ കെ, ബയോ ഡൈവേഴ്‌സിറ്റി ജില്ലാ കോഡിനേറ്റര്‍ അരുണ്‍ സി രാജന്‍, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ എം.ബി ദിലീപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. പഠനോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ബേഡേഴ്‌സിന്റെ നേതൃത്വത്തില്‍ വന്യജീവി ഫോട്ടോ പ്രദര്‍ശനം നടന്നു. പ്രശ്‌നോത്തരിയില്‍ വിജയിച്ച കുട്ടികള്‍ക്ക് ഹരിതകേരളം മിഷന്റെ അടിമാലി ജൈവ വൈവിധ്യ പഠന കേന്ദ്രത്തിലും മൂന്നാറിലും സംസ്ഥാനതല പഠനോത്സവം മെയ് 16,17,18 തീയതികളില്‍ സംഘടിപ്പിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

0
ആലപ്പുഴ: ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലായി ഉണ്ടായ അതിശക്തമായ മഴയെത്തുടർന്ന് വിവിധ...

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഹരിക്കാൻ അധിക അന്തർസംസ്ഥാന സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി

0
തിരുവനന്തപുരം: ഓണക്കാലമടുക്കുന്നതോടെ കേരളത്തിൽ വരുന്ന യാത്രാപ്രതിസന്ധിക്ക് പരിഹാരവുമായി കെ എസ് ആർ ടി...

എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

0
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ...

ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണു മരിച്ചു

0
യു.കെ : ചന്ദനപ്പള്ളി സ്വദേശിയായ യുവാവ് യുകെയിൽ കുഴഞ്ഞുവീണ്  മരിച്ചു. ചന്ദനപ്പള്ളി...