എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ് പ്രതിഷേധത്തിൽ നിന്ന് പിന്മാറണം എന്ന് ആവശ്യപ്പെട്ട് സർക്കാർ. സമരം നിർത്താൻ റാങ്ക് ലിസ്റ്റുകാർക്ക് കത്ത് നൽകി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ. സമരക്കാരുടെ ആവശ്യം പരിഗണിക്കാന്‍ രണ്ട് മാസത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയത്. എന്നാൽ ആവശ്യങ്ങൾ പരിഗണിച്ചതായി രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നാണ് ഉദ്യോ​ഗാർത്ഥികളുടെ മറുപടി. എൽപിഎസ്ടി നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് ഉദ്യോഗാർത്ഥികൾ നടത്തുന്ന അനിശ്ചിതകാല സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്.

ഇതിൽ ഉദ്യോഗാർത്ഥി നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഇടപെട്ട് കത്ത് നൽകിയത്. എന്നാൽ തങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും പരിഗണിച്ചതായി രേഖാമൂലം ഉറപ്പു ലഭിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂ എന്നാണ് സമരക്കാരുടെ മറുപടി. അധ്യാപക-വിദ്യാർത്ഥി അനുപാതം കുറച്ച് കൂടുതൽ നിയമനങ്ങൾ നടത്തണമെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആവശ്യം.

മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, പൊതുവിദ്യാഭ്യാസ സെക്രട്ടറി എന്നിവർ ഉൾപ്പെടുന്ന ചർച്ച സംഘടിപ്പിക്കണമെന്നും സമരക്കാരുടെ പ്രതിനിധികളെ ചർച്ചയിൽ പങ്കെടുപ്പിച്ച് അനുകൂല തീരുമാനമെടുക്കണമെന്നും സമരക്കാർ ആവശ്യപ്പെടുന്നു. അഞ്ചു ജില്ലകളിൽ ഇതുവരെ ഒന്നാം റാങ്കുകാരന് പോലും ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞിട്ടില്ല. ചർച്ച നടത്തുന്നതുവരെ സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്യോഗാർത്ഥികളുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതില്‍ കടുത്ത വിമര്‍ശനവുമായി എം വിജിന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായും...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

തളിപ്പറമ്പിലെ പരാജയത്തിന് കാരണം ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി വിട്ടവരുടെ തെറ്റിദ്ധാരണ പരത്തലുമെന്ന് പിണറായി വിജയൻ

0
കണ്ണൂർ: മാധ്യമങ്ങളുടെ ഇടതുവിരുദ്ധ പ്രചാരണവും പാർട്ടി അണികൾക്കുമേൽ പാർട്ടി വിട്ടവരടക്കം ഉണ്ടാക്കിയ...

തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി കെ.കെ. രാഗേഷ്

0
കണ്ണൂർ: തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ പാർട്ടിക്കു പോരായ്മ സംഭവിച്ചതായി...