ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും നടത്തി ; പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടിയുടെ വിലാപയാത്രാ സമയത്ത് മദ്യപാനവും ഡിജെ പാര്‍ട്ടിയും നടത്തിയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കല്‍ കോളജിനെതിരെയാണ് പരാതി. മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. 2017 എംബിബിഎസ് ബാച്ചിന്റെ ബിരുദദാനം ചടങ്ങ് 17,18,19 തീയതികളിലായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി ബിരുദാനചടങ്ങുകള്‍ അവസാനിച്ചു. 18,19 തീയതികളില്‍ അതിനോടനുബന്ധിച്ചുള്ള ആഘോഷപരിപാടികളായിരുന്നു നിശ്ചയിച്ചിരുന്നത്. പതിനെട്ടാം തീയതി രാവിലെ ഉമ്മന്‍ചാണ്ടിയുടെ വിയോഗവാര്‍ത്ത പുറത്തുവന്നു. രാവിലെ തന്നെ മരണവാര്‍ത്ത അറിഞ്ഞിട്ടും പരിപാടി മാറ്റിവയ്ക്കാനുള്ള ഔചിത്യം മെഡിക്കല്‍ കോളജ് കാണിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് പൊതുദര്‍ശനം നടത്തുന്നതിനിടെയാണ് പതിനെട്ടാം തീയതി രാത്രിയില്‍ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ സംഗീതനിശയും മദ്യപാനവും നടത്തിയതെന്നും പരാതിയില്‍ പറയുന്നു. മെഡിക്കല്‍ കോളജ് വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ ജിഎസ് ശ്രീകുമാറാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ പൊതുഅവധിയും ദുംഃഖാചരണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് അവഗണിച്ചുകൊണ്ടാണ് ആഘോഷപരിപാടികള്‍ നടത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് അന്വേഷണ റിപ്പോർട്ട്

0
തിരുവനന്തപുരം: ഒരു വയസുള്ള കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തിയ സംഭവത്തിൽ കോട്ടയം...

കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: കൊടും ചൂടിൽ വലയുന്ന കേരളത്തിന് ആശ്വാസമായി ഈ ആഴ്ച അവസാനത്തോടെ...

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്ന് മരണം ഏഴായി, ഒളിവിൽ പോയ കെട്ടിട ഉടമയെ രാജസ്ഥാനിൽ...

0
ന്യൂഡൽഹി : സത്യനികേതനിൽ ബഹുനില ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ മരണം...

നിർത്തിയിട്ടിരുന്ന എട്ടോളം വാഹനങ്ങൾ അടിച്ചുതകർത്തു ; കാപ്പ കേസ് പ്രതി അറസ്റ്റിൽ

0
കടയ്ക്കാവൂർ : പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ...