ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ച തുറക്കില്ല – ഇവിടെ ഇതാണ് നാട്ടുനടപ്പെന്ന് ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ സ്വന്തം മണ്ഡലമായ ആറന്മുളയിലെ  ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം ഞായറാഴ്ചകളില്‍ അടഞ്ഞു കിടക്കുന്നതായി പരാതി. എന്നാല്‍ ഇത് നാട്ടുനടപ്പാണെന്നാണ് ഇവിടുത്തെ ജീവനക്കാരുടെ വാദം. കേരളത്തിലെ മറ്റൊരു ജില്ലയിലുമില്ലാത്ത ഈ  നാട്ടുനടപ്പ് ഇപ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ആശുപത്രി അടഞ്ഞു കിടക്കുന്നതറിയാതെ ഇവിടെ എത്തിയയാള്‍ സംഭവം ജില്ലാ മെഡിക്കല്‍ ഓഫീസറെ അറിയിച്ചത്. എന്നാല്‍ ആരോഗ്യ കേന്ദ്രം തുറന്നിട്ടുണ്ട് എന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മറുപടി. എന്നാല്‍ ചെന്നീര്‍ക്കര പഞ്ചായത്തിലെ കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ തുറന്നകാര്യമാണ് താന്‍ പറഞ്ഞതെന്നായിരുന്നു ഡി.എം.ഓ യുടെ മറുപടി. ഇവിടുത്തെ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ അവധിയിലാണെന്നും ഡി.എം.ഒയുടെ മറുപടി പറഞ്ഞിരുന്നു.

എന്നാല്‍ ഞായറാഴ്ചകളില്‍ ആശുപത്രി പ്രവര്‍ത്തിക്കാറില്ല എന്നാണ് നാട്ടുകാരുടെ പ്രതികരണം. മഞ്ഞനിക്കര ദയറയോട് ചേര്‍ന്നാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ആഴ്ചയില്‍ ഏഴുദിവസവും പ്രവര്‍ത്തിക്കണമെന്നാണ് നിയമം. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ഓ.പി ഉണ്ടായിരിക്കണമെന്നും പാര്‍ട്ട് ടൈം സ്വീപ്പര്‍ ഒഴികെ ആരെങ്കിലും ഞായറാഴ്ചകളില്‍ നിര്‍ബന്ധമായും ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കണം എന്നുമാണ് സര്‍ക്കാര്‍ നിബന്ധനയില്‍ പറയുന്നത്. ഹോമിയോ, ആയുര്‍വേദ ആശുപത്രികള്‍ക്ക് അടക്കം ഈ നിയമം ബാധകമാണ്. എന്നാല്‍ ചിലയിടങ്ങളില്‍ ഇത്തരത്തില്‍ സാധാരണക്കാരായ ജനങ്ങളെ പറ്റിച്ച് ആശുപത്രി പൂട്ടിയിടാറുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ഇത്തരം കെടുകാര്യസ്ഥതകള്‍ മൂലമാണ് പലരും സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...