മുന്നറിയിപ്പ് കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ കൃഷി തോട്ടത്തിലെ വാഴയും തെങ്ങും മുറിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : മുന്നറിയിപ്പ് കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ കൃഷി തോട്ടത്തിലെ വാഴയും തെങ്ങും മുറിച്ചതായി കര്‍ഷകന്‍റെ പരാതി. ചെറുകോൽ ഒലിപ്പുറത്ത് വർഗീസ് സൈമൺ ആണ് സംഭവത്തില്‍ പരാതി നല്‍കിയത്. വാഴ തെങ്ങ് എന്നിവ കൃഷി ചെയ്തിരിക്കുന്ന തന്റെ പറമ്പിലൂടെ കെ.എസ്.ഇ.ബിയുടെ 11 കെവി ലൈനും ചണ്ണമാങ്കൽ ലക്ഷം വീട് കോളനിയിലേക്കുള്ള എല്‍.ടി ലൈനും കടന്നു പോകുന്നുണ്ട്. യാതൊരു മുന്നറിയിപ്പും കൂടാതെ വൈദ്യുതി വകുപ്പ് ജീവനക്കാർ തന്റെ വാഴയുടെ കൈകളും തെങ്ങിന്റെ ഓലയും വെട്ടുന്നത് സ്ഥിരമാണെന്ന് പരാതിയില്‍ പറയുന്നു. ഇതു കാരണം വലിയ നഷ്ടമാണ് തനിക്ക് ഉണ്ടാകുന്നത്. കഴിഞ്ഞ ആഴ്ച വീണ്ടും ജീവനക്കാർ താൻ അറിയാതെ കൃഷി തോട്ടത്തിൽ കയറി നിരവധി തെങ്ങുകളുടെ ഒലകളും ഒരു തെങ്ങിന്റെ മുകൾ ഭാഗം മുഴുവനായും മുറിച്ചു കളഞ്ഞു.

ഓലകൾ മുറിച്ച തെങ്ങിൽ നിന്ന് ഒരുപാട് കരിക്കുകൾ കൊഴിഞ്ഞു പോയതായും പരാതിയില്‍ സൂചിപ്പിക്കുന്നു. മുകൾ ഭാഗം മുറിച്ച തെങ്ങ് പൂർണമായും നശിച്ചു പോകുകയും ചെയ്തു. ഇത് സംബന്ധിച്ച് പരാതി വകുപ്പിന്‍റെ കോഴഞ്ചേരി സെക്ഷന്‍ ഓഫീസിൽ പറഞ്ഞെങ്കിലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് അദേഹം പറഞ്ഞു. തന്റെ കൃഷിതോട്ടത്തിനോട് ചേർന്നുള്ള പലനിൽക്കുന്നതിൽ പടി -ചണ്ണമാങ്കൽ റോഡിൽ കൂടി 11 കെവി ലൈൻ കടന്നുപോകാൻ സൗകര്യമുണ്ട്. അതിനു ആവശ്യമായ തൂണുകളും ഈ റോഡിൽ ഉണ്ട്. ചണ്ണമാങ്കൽ ലക്ഷം വീട് കോളനിയിലേക്കും റോഡ് ഉണ്ട്. കോളനിയിലേക്ക് ഉള്ള റോഡിലൂടെ ഈ ലൈനും കടത്തി വിടാവുന്നതാണ്. ഇത് സംബന്ധിച്ചു നവകേരള സദസ്സിലൂടെ വൈദ്യുതി വകുപ്പ് മന്ത്രിക്ക് നിവേദനം കൊടുത്തെങ്കിലും കോളനിയിലേക്കുള്ള ലൈൻ മാറ്റി സ്ഥാപിക്കാൻ ഞാൻ പണം അടക്കണം എന്നാണ് ഉദ്യോഗസ്ഥർ അറിയിച്ചതെന്നും വര്‍ഗീസ് പറയുന്നു. കര്‍ഷക ദ്രോഹ നടപടികള്‍ ചെയ്യുന്ന ഇത്തരം ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് വര്‍ഗീസിന്‍റെ ആവശ്യം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : അന്വേഷണ സംഘം വിപുലീകരിച്ചു

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്‌ഡിനെത്തിയ ഇ ഡി...

കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല

0
കോട്ടയം: കോട്ടയത്ത് നാല് വയസുകാരന് ഷിഗെല്ല രോഗബാധ. അതിരമ്പുഴ സ്വദേശിയായ...

കുടുംബശ്രീയുമായുള്ള സഹകരണം അവസാനിപ്പിച്ച് സർക്കാർ

0
തിരുവനന്തപുരം: കെ-ഡിസ്ക് പദ്ധതികളിൽ നിന്ന് കുടുംബശ്രീയുടെ പങ്കാളിത്തം ഒഴിവാക്കിക്കൊണ്ട് സർക്കാർ...

ചോർന്നൊലിച്ച് കെട്ടിടങ്ങൾ ; പ്രതിഷേധവുമായി അലഹബാദ് സർവകലാശാലയിൽ വിദ്യാർഥികൾ

0
അലഹബാദ് : ഉത്തർപ്രദേശിലെ അലഹബാദ് സർവകലാശാലയിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനെതിരെ പ്രതിഷേധവുമായി...