പാലക്കാട് : സ്കൂളിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ നാല് ആൺകുട്ടികളെ കാണാതായതായി പരാതി. എട്ടാം ക്ലാസിൽ പഠിക്കുന്ന നാലുപേരെയാണ് ഒറ്റപ്പാലത്ത് നിന്ന് കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടർന്ന് കുട്ടികളെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നാല് കുട്ടികള്‍ ട്രെയിന്‍ കയറുന്നത് കണ്ടതായി ദൃക്സാക്ഷി പോലീസിന് മൊഴി നൽകി. വിശദമായ അന്വേഷണത്തിൽ നാല് ആൺകുട്ടികൾ വാളയാറിലേക്ക് ടിക്കറ്റെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്.
ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ സ്കൂളിലെത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് ഇവരെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. അതിനിടെയാണ് കുട്ടികള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നത് കണ്ടെന്ന വിവരം പോലീസിന് ലഭിച്ചത്. ഇതോടെ റെയില്‍വേ സ്റ്റേഷനില്‍ അന്വേഷിച്ചു. സിസിടിവി പരിശോധിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. അതിനിടെയാണ് നാലു കുട്ടികൾ ഒരുമിച്ച് ട്രെയിനിൽ കയറുന്നത് കണ്ടെന്ന മൊഴി ലഭിച്ചത്.
പരിശോധനയിൽ നാല്പേർക്കുള്ള വാളയാർ ടിക്കറ്റ് ഒറ്റപ്പാലം സ്റ്റേഷനിൽനിന്ന് ഒരാൾ എടുത്തതായി കണ്ടെത്തി. ഇതേത്തുടർന്ന് വാളയാര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിച്ചെങ്കിലും കുട്ടികളെ കണ്ടെത്താന്‍ സാധിച്ചില്ല. അന്വേഷിക്കുന്നവരെ കബളിപ്പിക്കാൻ വേണ്ടി ടിക്കറ്റെടുത്തശേഷം മറ്റെവിടേക്കെങ്കിലും കുട്ടികൾ പോയതാണോയെന്നും പരിശോധിക്കുന്നുണ്ട്. സ്‌കൂള്‍ യൂണിഫോമിലാണ് കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. പിന്നീട് വസ്ത്രം മാറിയാണോ കുട്ടികൾ നാടുവിട്ടതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.