പനി ബാധിച്ച് എത്തിയ കുഞ്ഞിന് തൃശൂർ സൺ ആശുപത്രിയിൽ മരുന്ന് മാറി നൽകിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍: പനി ബാധിച്ച് എത്തിയ ഒമ്പതു മാസമുള്ള കുഞ്ഞിന് തൃശൂർ സൺ ആശുപത്രിയിൽ മരുന്ന് മാറിനൽകിയതായി പരാതി. ഗുരുതരാവസ്ഥയിലായ കുഞ്ഞ് സ്വകാര്യമെഡിക്കൽ കോളജിലെ ചികിത്സക്ക് ശേഷമാണ് ആരോഗ്യനില വീണ്ടെടുത്തത്. ഡ്യൂട്ടി നഴ്സിന് വീഴ്ച പറ്റിയതാണെന്നും വിദഗ്ധ ചികിത്സക്ക് സൗകര്യം ഒരുക്കിയെന്നുമാണ് സൺ ആശുപത്രി അധികൃതരുടെ വിശദീകരണം. കഴിഞ്ഞ മാസം 27-ാം തിയതി രാത്രിയിലാണ് കടുത്ത പനിയെ തുടർന്ന് എൽവിൻ- അലീന ദമ്പതികളുടെ ഒമ്പത് മാസം പ്രായമുള്ള കുട്ടിയെ തൃശൂർ സൺ ആശുപത്രിയിൽ എത്തിച്ചത്. പനിയുടെ തീവ്രത കുറക്കുന്നതിനായി സപ്പോസിറ്റർ വെക്കുകയും പത്ത് മിനിറ്റിനുള്ളിൽ കുട്ടി അബോധാവസ്ഥയിൽ ആകുകയും ചെയ്തു.

കുട്ടിക്ക് ഫിക്സ് ആണെന്നും അപകടാവസ്ഥയിലായതിനാൽ പിഐസിയു ഉള്ള മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്നും സൺ ആശുപത്രി അധികൃതർ അറിയിച്ചു. സൺ ആശുപത്രിയിൽ നിന്ന് ഡ്യൂട്ടി ഡോക്ടർക്കൊപ്പമാണ് കുട്ടിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ആരോഗ്യ നിലയിൽ ഇത്ര വേഗം വഷളായതിലുണ്ടായതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ കോളേജിലെ ഡോക്ടർ നിരന്തരം ആവശ്യപ്പെട്ടപ്പോൾ മാത്രമാണ് മരുന്ന് മാറിയ കാര്യം സൺ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ വ്യക്തമാക്കിയതെന്ന് മാതാപിതാക്കൾ പറഞ്ഞു. പാരസെറ്റമോൾ സപ്പോസിറ്ററിക്കു പകരം ട്രെമഡോളാണ് കുട്ടിക്ക് നൽകിയിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...