റാന്നി: വീടിന് നമ്പരിടാൻ എത്തിയ പഞ്ചായത്ത് സെക്രട്ടറിയേയും ജീവനക്കാരെയും കൈയ്യേറ്റം ചെയ്തതായി പരാതി. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യാത്തത് ഉന്നത ബന്ധംമൂലമെന്ന് ആക്ഷേപം ഉയർന്നു. നാറാണംമൂഴി പഞ്ചായത്തു സെക്രട്ടറി സുരേഷാണ് തന്നെ കൈയ്യേറ്റം ചെയ്തെന്നും കൃത്യനിർവ്വഹണം തടഞ്ഞെന്നും കാട്ടി പെരുനാട് പോലീസിൽ പരാതി നൽകിയത്. കണ്ണമ്പള്ളി സ്വദേശി പുല്ലമ്പള്ളിൽ എബിക്കെതിരെയാണ് പരാതി. കഴിഞ്ഞദിവസം മൂന്നുമണിയോടെ എബിയുടെ പുതിയതായി നിർമ്മിച്ച വീട്ടിലാണ് സംഭവം.
എബി പുതിയതായി നിർമ്മിച്ച വീടിന് നമ്പറിടുന്നതിന് പരിശോധനയ്ക്കായി എത്തിയ സെക്രട്ടറിയേയും ജീവനക്കാരെയുമാണ് കൈയ്യേറ്റം ചെയ്തത്. നാലായിരം ചതുരശ്രയടിയിൽ കൂടുതല്‍ വിസ്തീർണ്ണമുള്ള വീടുകൾക്ക് നമ്പറിടണമെങ്കിൽ സെക്രട്ടറി നേരിട്ട് പരിശോധിക്കണമെന്നാണ് ചട്ടം. ഇങ്ങനെ പരിശോധനയ്ക്കു നേരിട്ടെത്തിയ സെക്രട്ടറി പ്ലാനിൽ പറഞ്ഞിട്ടുള്ള മഴവെള്ള സംഭരണി നിർമ്മിച്ചിട്ടില്ലാത്തതിനാൽ നമ്പരിടാൻ പറ്റില്ലെന്നും സംഭരണി നിർമ്മിച്ച ശേഷം വീണ്ടും അപേക്ഷ വെക്കാനും നിർദേശം നൽകി. ഇതിൽ പ്രകോപിതനായാണ് എബി ആക്രമണത്തിന് ശ്രമിച്ചത്.
കൈപിടിച്ച് തിരിച്ചതായും വീടിന് വെളിയിൽ വിടാതെ ഗേറ്റ് അടച്ചിട്ടതായും ആരോപണമുണ്ട്. സെക്രട്ടറിയുടെ മൊഴിയിൽ പെരുനാട് പോലീസ് കേസെടുത്തു. എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടിയില്ല.പ്രതി ഒളിവില്ലെന്നാണ് പോലീസ് ഭാക്ഷ്യം. എന്നാല്‍ ഉന്നത ബന്ധങ്ങളുള്ള പ്രതിക്ക് ജാമ്യം ലഭിക്കുന്നതിനായിട്ടാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നും ആരോപണമുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































