എം.ജി സര്‍വകലാശാലയിലെ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചില്ലെന്ന് പരാതി

For full experience, Download our mobile application:
Get it on Google Play

കോട്ടയത്തെ : എം.ജി സര്‍വകലാശാലയിലെ സ്വാശ്രയ വിദ്യാര്‍ഥികള്‍ക്ക് ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് ലഭിച്ചില്ലെന്ന് പരാതി. 2023-24 വര്‍ഷത്തെ ഫെല്ലോഷിപ്പില്‍ നിന്ന് സ്വയംഭരണ കോളജുകളിലെ വിദ്യാര്‍ഥികളെ ഒഴിവാക്കിയെന്നാണ് ആരോപണം. ഉത്തരവ് പുനപ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാല സെനറ്റ് അംഗം സജിത്ത് ബാബു വൈസ് ചാന്‍സിലര്‍ക്ക് കത്ത് നല്‍കി. ആവശ്യം ഉന്നയിച്ച് വൈസ് ചാന്‍സിലര്‍ക്ക് കത്തും നല്‍കി. എംജി സര്‍വകലാശാലയില്‍ മുഴുവന്‍ സമയ റിസര്‍ച്ച് ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്കുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുമായി ബന്ധപ്പെട്ട ലിസ്റ്റില്‍ നിന്ന് സര്‍വകലാശാലയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ കോളജുകളിലെ വിദ്യാര്‍ഥികളെ പുറത്തായിരിക്കുന്നു. ഇതില്‍ നാളിതുവരെ യൂണിവേഴ്‌സിറ്റിയുടെ മറുപടി ലഭിച്ചിട്ടില്ല – അദ്ദേഹം പറഞ്ഞു. 101 ഗവേഷകര്‍ക്കാണ് ഫെല്ലോഷിപ്പ് നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്നവരാണ്. സര്‍വകലാശാലയുടെ കീഴിലെ അംഗീകൃത ഗവേഷണകേന്ദ്രങ്ങളില്‍ മുഴുവന്‍ സമയ ഗവേഷണം നടത്തുന്നവരില്‍നിന്ന് ഫെല്ലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരുന്നു. പ്ലാന്‍ ഫണ്ടിന്റെ അപര്യാപ്തത മൂലമാണ് ഇത് സംഭവിച്ചതെന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് ഇത് നല്‍കുമെന്നുമാണ് സര്‍വകലാശാലയുടെ വിശദീകരണം.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...