മല്ലപ്പള്ളിയിൽ ഡ്രൈവറെ പഞ്ചായത്തംഗം മർദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പഞ്ചായത്ത് ഓഫിസിലെ ഡ്രൈവറെ വാർഡ് മെമ്പർ മർദ്ദിച്ചതായി പരാതി. മല്ലപ്പള്ളി പഞ്ചായത്ത് ഓഫീസിലെ ഡ്രൈവറായ നെയ്യാറ്റുങ്കര കപ്രകരക്കാട് പുത്തൻവീട്ടിൽ ടി.അജി (42) നെയാണ് മർദ്ദിച്ചത്. പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സജിഡേവിഡും രണ്ടു ഗുണ്ടകളും ചേർന്നാണ് മർദ്ദിച്ചതെന്ന് സജി പറയുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ എല്ലാ ദിവസവും വാഹനം പാർക്കു ചെയ്യുന്ന പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിൽ വാഹനം പാർക്ക് ചെയ്യാൻ എത്തിയ സമയം മുൻവശത്ത് ഉണ്ടായിരുന്ന ഒരു ബൈക്ക് മാറ്റിവെക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള തർക്കമാണ് മർദ്ദിക്കാൻ കാരണം. പരിക്കേറ്റ ഡ്രൈവർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി. തൻ്റെ സഹോദരൻ മുൻപ് മല്ലപ്പള്ളിപഞ്ചായത്ത് ഓഫിസിൽ ജോലി ചെയ്തിരുന്നു. സഹോദരനെ സജി ഡേവിഡും മറ്റും ചേർന്ന് പ്രശ്നങ്ങൾ ഉണ്ടാക്കി പറഞ്ഞുവിട്ടിരുന്നു. ആ പ്രശ്നങ്ങളുടെ മുൻവൈരാഗ്യമാണ് തന്നെ മർദ്ദിക്കാൻ കാരണമെന്നാണ് അജി പറയുന്നത്. കീഴ് വായ്പ്പൂര് പോലീസിൽ പരാതി നൽകി. ഡ്രൈവറെ മർദ്ദിച്ചതിൽ പഞ്ചായത്ത് ഓഫിസിലെ ജീവനക്കാർ പ്രതിഷേധിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...