കാട്ടരുവിയുടെ ഒഴുക്കു തടസ്സപ്പെടുത്തിയെന്ന പരാതി ; രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

നിലമ്പൂര്‍ : കക്കാടം പൊയിലിലെ പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവിയുടെ ഒഴുക്കു തടസ്സപ്പെടുത്തിയെന്ന പരാതിയില്‍ രണ്ടു മാസത്തിനകം തീരുമാനമെടുക്കാന്‍ കോഴിക്കോട് ജില്ലാ കലക്ടറോട് ഉത്തരവിട്ട് ഹൈക്കോടതി. ഹര്‍ജിക്കാരനേയും എതിര്‍കക്ഷികളേയും കേട്ട് ഉചിതമായ തീരുമാനമെടുക്കാനാണ് ഹൈക്കോടതിയുടെ ഉത്തരവ്
പി വി അന്‍വര്‍ എം എല്‍ എയുടെ ഉടമസ്ഥതയിലായിരുന്ന പി വി ആര്‍ നാച്വറോ റിസോര്‍ട്ടില്‍ കാട്ടരുവി തടഞ്ഞു നിര്‍മ്മിച്ചിരുന്ന നാലു തടയണകള്‍ പൊളിക്കാന്‍ ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നിയമനപടികള്‍ തുടരുന്നതിനിടെ അന്‍വര്‍ ഉടമസ്ഥതാവകാശം മറ്റൊരാള്‍ക്ക് കൈമാറി. തടയണ പൊളിക്കുന്നതിനെതിരെ അന്‍വറും പുതിയ ഉടമയും ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തടയണകള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കാന്‍ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു.

ഹൈക്കോടതി ഉത്തരവിനു പിന്നാലെ തടയണകള്‍ പൊളിച്ചു നീക്കിയപ്പോള്‍ അരുവി മണ്ണിട്ടു മൂടിയെന്ന് പരാതി ഉയര്‍ന്നു. കാട്ടരുവി ഒഴുകിയിരുന്ന സ്ഥലത്ത് കോണ്‍ക്രീറ്റ് ഡ്രൈനേജും കെട്ടി. മലയിടിച്ചും നിലം നിരപ്പാക്കിയും ഭൂമിയുടെ ഘടനതന്നെ മാറ്റിയെന്നുമായിരുന്നു പരാതി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ടി വി രാജന്‍ കഴിഞ്ഞ ജൂണ്‍ 26നാണ് കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയത്. എന്നാല്‍ പരാതിയില്‍ കലക്ടര്‍ നടപടി സ്വീകരിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്. രണ്ടു മാസത്തിനകം കോഴിക്കോട് ജില്ലാ കലക്ടര്‍ തീരുമാനമെടുക്കാനാണ് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ ഉത്തരവിട്ടിരിക്കുന്നത്. പരാതിയില്‍ ഉന്നയിച്ച വിഷയത്തെക്കുറിച്ച് കോടതി അഭിപ്രായം പറയുന്നില്ലെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...