വാടകക്കെടുത്ത വീടിനു നൽകിയ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് റിട്ടയേർഡ് എസ് ഐ മ‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കട്ടപ്പന: വാടകക്കെടുത്ത വീടിനു നൽകിയ സെക്യൂരിറ്റി തുക തിരികെ ചോദിച്ചതിന് പേരിൽ റിട്ടയേർഡ് എസ് ഐ മ‍ദ്ദിച്ചതായി പരാതി. അണക്കര ചെല്ലാർ കോവിൽ സ്വദേശി ഇലവുംമൂട്ടിൽ ബെന്നിയെയാണ് റിട്ടയേ‌‍ർഡ് എസ് ഐ രാജു മത്തായി മർദ്ദിച്ചത്. അണക്കരക്കടുത്ത് റിട്ടയേർഡ് എസ് രാജു മത്തായിയുടെ ഉടമസ്ഥതയിലുള്ള വീട് ഒരു വർഷം മുമ്പാണ് ബെന്നി വാടകക്ക് എടുത്തത്. വീടൊഴിഞ്ഞപ്പോള്‍ സെക്യൂരിറ്റി തുക ചോദിച്ചതിന് മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

25,000 രൂപ സെക്യൂരിറ്റിയും 8000 രൂപ മാസ വാടകയും നൽകിയാണ് ബെന്നി വാടക വീട്ടിൽ താമസിച്ചിരുന്നത്. രണ്ടു മാസം മുമ്പ് ബെന്നി വീടൊഴിഞ്ഞു. ഒരു മാസത്തെ വാടക കുറച്ചുള്ള സെക്യൂരിറ്റി തുക തിരികെ നൽകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും രാജു മത്തായി ഇത് നൽകാൻ തയ്യറായില്ല. വ്യാഴാഴ്ച വീണ്ടും ബന്ധപ്പെട്ടപ്പോൾ താൻ അണക്കരയിലെ സ്വകാര്യ ലാബിലുണ്ടെന്ന് രാജു പറഞ്ഞു.

രാജു പറഞ്ഞതനുസരിച്ച് ബെന്നി അവിടെത്തി. പണം ചോദിച്ചുള്ള തർക്കത്തിനിടെ രാജു ബെന്നിയെ മർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ബെന്നി പുറ്റടി സാമൂഹികാരോഗ്യേ കേന്ദ്രത്തിൽ ചികിത്സ തേടി. ബെന്നിയുടെ പരാതിയിൽ മൊഴിയെടുത്ത് വണ്ടന്മേട് പോലീസ് കേസെടുത്തിട്ടുണ്ട്. പരാതിയിൽ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...