തിരുവനന്തപുരം : അധ്യാപികയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. എല്‍ദോസ് നിരന്തരമായി പീഡിപ്പിച്ചുവെന്ന് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി നല്‍കിയിരുന്നു.
പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. നിരന്തരം അക്രമങ്ങളുണ്ടായി. പരാതി പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തു. പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നു. പരാതി ഒത്തുതീര്‍പ്പാക്കാന്‍ പോലീസിന്‍റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും യുവതി ആരോപിക്കുന്നു. കോവളം എസ്ച്ച്ഒയുടെ മുന്നില്‍വെച്ചാണ് എംഎല്‍എ പണം വാഗ്ദാനം ചെയ്തതെന്നും ഇവര്‍ ആരോപിച്ചിട്ടുണ്ട്.