അടുത്ത ബലിക്കായി നോക്കി വെച്ചിരുന്നത് പത്തനംതിട്ടയിലെ 22 കാരിയെ !

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഒരു കൊലപാതകം കൂടി നടത്തിയാല്‍ ഐശ്വര്യം വരും, വ്യാജസിദ്ധനായ റഷീദിന്റെ വാക്കുകള്‍. ബലി നടത്തിയിട്ടും നേട്ടങ്ങള്‍ ലഭിക്കാത്തതില്‍ പരാതി പറഞ്ഞ വൈദ്യനോടും ഭാര്യ ലൈലയോടും റഷീദ് പറഞ്ഞതിങ്ങനെ ആയിരുന്നു. അടുത്ത ബലിക്കായി റഷീദ് പത്തനംതിട്ടയിലെ തന്നെ ഒരുയുവതിയെ നോക്കി വെച്ചിരുന്നു. 22 വയസ്സുള്ള സംവരണ സമുദായത്തില്‍പ്പെട്ട യുവതിയെ ആണ് ഇയാള്‍ നോട്ടമിട്ടിരുന്നതെന്നാണ് പുറത്തു വരുന്ന സൂചന.

ഇതന്റെ ആവശ്യത്തിലേയ്ക്കായി വൈദ്യന്റെ പക്കല്‍ നിന്നും പണം വാങ്ങിയിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. കടത്തിണ്ണകളിലും ബസ് സ്റ്റാന്‍ഡിലും അന്തിയുറങ്ങുന്ന സ്ത്രീകളെയും തന്റെ ആവശ്യത്തിലേയ്ക്ക് ഉപയോഗിക്കാന്‍ രാത്രികാലങ്ങളില്‍ ഇലന്തൂരിലെത്തുന്ന റഷീദ് ചുറ്റി നടന്ന് ശ്രദ്ധിക്കാറുണ്ടായിരുന്നുവെന്നും വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. കൊച്ചിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന തമിഴ്നാട് സ്വദേശി പദ്മ 49, കാലടിയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന തൃശ്ശൂര്‍ സ്വദേശി റോസിലി എന്നിവരെയാണ് റഷിദും വൈദ്യനും വൈദ്യന്റെ ഭാര്യയായ ലൈലയും ചേര്‍ന്ന് ദൈവപ്രീതിക്കായി നരബലി നടത്തിയത്.

ഇതിനു ശേഷം ഇലന്തൂരിലുള്ള വൈദ്യന്റെ വീട്ടുപറമ്പില്‍ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചു മൂടുകയായിരുന്നു. എതാനും മണിക്കൂറുകള്‍ക്കു മുന്‍പ് മുറിച്ചു മാറ്റി കുഴിച്ചു മൂടിയ അവശിഷ്ടങ്ങള്‍ പ്രതികള്‍ കാണിച്ചു കൊടുത്ത സഥലങ്ങളില്‍ നിന്ന് കണ്ടെടുത്ത് പോസ്റ്റ് മോര്‍ട്ടത്തിനായി കൊണ്ടു പോയിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...