മൂന്നാർ: ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. അടിമാലി കുരിശുപാറ സ്വദേശി കെ.എൽ.ജോസാണ് ഇത് സംബന്ധിച്ച് മൂന്നാർ പോലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയോടെ മാട്ടുപ്പട്ടി റോഡിലെ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് സംഭവം. 65-ന് വയസ്സിനുമേൽ പ്രായം തോന്നുന്നയാളാണ് തട്ടിപ്പ് നടത്തിയത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ ജോസിന് പിന്നാലെ ഇയാളും എത്തി. രണ്ട് ടിക്കറ്റുകൾ വാങ്ങിയതിനുശേഷം പണം നൽകി. ജോസ് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ടിക്കറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ജോസ് ബാഗിൽ നിന്നും ടിക്കറ്റുകൾ മുഴുവനായി എടുത്തുനൽകി. 200 ടിക്കറ്റുകളാണ് കൈവശമുണ്ടായിരുന്നത്. ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുന്നു എന്ന വ്യാജേന ഇയാൾ 100 ടിക്കറ്റുകൾ തട്ടിയെടുത്തതിനുശേഷം കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകൾ തിരികെ വെച്ചു. കൈവശമുണ്ടായിരുന്ന പഴയ ടിക്കറ്റുകൾക്ക് മുകളിലും താഴെയുമായി പുതിയ ടിക്കറ്റുകൾ ചേർത്തുവെച്ച് വിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.