റാന്നി: താലൂക്ക് ആശുപത്രി റോഡിലെ അനധികൃത പെട്ടിക്കട മൂലം ഗതാഗത തടസം ഉണ്ടാക്കുന്നതായി പരാതി. പെരുമ്പുഴ ബസ് സ്റ്റാന്‍ഡിന് സമീപം മുണ്ടപ്പുഴ റോഡില്‍ നിന്നും റാന്നി താലൂക്കാശുപത്രിയിലേക്ക് കയറുന്ന റോഡിലാണ് പടുത ഉപയോഗിച്ചുള്ള താല്കാലിക ഷെഡിലുള്ള കട പ്രവർത്തിക്കുന്നത്. നന്നേ വീതി കുറഞ്ഞ റോഡിൽ നില്ക്കുന്ന വൈദ്യുത തൂണിൽ മുളകൊമ്പ് കെട്ടിയാണ് വില്പനക്കുള്ള പ്ലാസ്റ്റിക്ക് ബക്കറ്റുകളും മറ്റ് നിരവധി സാമഗ്രികളും വെച്ചിരിക്കുന്നത്.
കെ.എസ്.ഇ.ബി യുടെ റാന്നി നോർത്ത് ഓഫീസിൽ പരിസരവാസികൾ വിവരം ധരിപ്പിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ദിവസേന ആംമ്പുലൻസ് അടക്കം നിരവധി വാഹനങ്ങൾ കടന്നു പോകുന്ന വഴിയിലെ താല്കാലിക കട റോഡിൽ നിന്നും മാറ്റണമെന്ന് നിരവധി പരാതികള്‍ നിലവിലുണ്ട്. പഞ്ചായത്ത് അധികൃതരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.